താടി വളര്‍ത്തല്‍ ട്രെന്‍ഡ് ഈ കമ്പനിക്ക് ഭീഷണി; പക്ഷേ, ഓഹരി വില ഉയരാം

പുരുഷന്മാര്‍ ഷേവ് ചെയ്യുന്നത് കുറഞ്ഞതിനാല്‍ വളർച്ചാ പ്രതിസന്ധി നേരിടുകയാണ് പ്രമുഖ ഷേവിംഗ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ജിലെറ്റ്‌ ഇന്ത്യ (Gillette India Ltd). പ്രമുഖ അമേരിക്കന്‍ കമ്പനിയായ പ്രോക്ട്ര്‍ ആന്‍ഡ് ഗാമ്പിള്‍ കമ്പനിയുടെ ഉപകമ്പനിയാണ് ജിലെറ്റ്‌ ഇന്ത്യ. ഷേവിംഗ്, ദന്ത പരിചരണ ഉത്പന്നങ്ങള്‍, ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് ജിലെറ്റ്‌ ഇന്ത്യ. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും സ്ത്രീകള്‍ക്കുള്ള സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ പുറത്തിറക്കിയും കമ്പനിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ പുതിയ വളര്‍ച്ച തന്ത്രങ്ങള്‍ നോക്കാം:

1. പുരുഷന്മാര്‍ ക്രിക്കറ്റ് താരങ്ങളെയും ചലച്ചിത്ര താരങ്ങളെയും അനുകരിച്ച് താടി വളര്‍ത്തുന്ന പ്രവണത കഴിഞ്ഞ ദശാബ്ദത്തില്‍ വര്‍ധിച്ചത് ജിലെറ്റ്‌ കമ്പനിയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനത്തില്‍ ഉണ്ടായ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്കായ 7.8% ഈ വിപണിയില്‍ (പേര്‍സണല്‍ കെയര്‍) മത്സരിക്കുന്ന മറ്റ് കമ്പനികളെ അപേക്ഷിച്ചു കുറവാണ്. 10 വര്‍ഷത്തെ വളര്‍ച്ച നിരക്ക് 5.5%.
2.. ഇലക്ട്രിക്ക് ഷേവറുകള്‍ പുറത്തിറക്കാന്‍ വൈകിയതും കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചു. 2022ല്‍ ബ്രാന്‍ (Braun) എന്ന ഇലക്ട്രിക്ക് ഷേവിംഗ് കിറ്റ് പുറത്തിറക്കി.
3. ജിലെറ്റ്‌ വീനസ് എന്ന ബ്രാന്‍ഡില്‍ സ്ത്രീകള്‍ക്കുള്ള ഷേവറുകളും അനുബന്ധ ക്രീമുകളും പുറത്തിറക്കിയത് കമ്പനിക്ക് നേട്ടമായി. ഇതിന്റെ വിപണി അതിവേഗം വളര്‍ച്ച കൈവരിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധിച്ചു. ഇപ്പോള്‍ മൊത്തം വില്‍പ്പനയുടെ 20% സ്ത്രീകളുടെ ഉത്പന്നങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.
4 മുന്‍വര്‍ഷങ്ങളില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ശുഭം ഗില്‍ എന്നിവരെ ഉള്‍പ്പെടുത്തി ബ്രാന്‍ഡ് പ്രൊമോഷന്‍ നടത്തിയത് കമ്പനിക്ക് സഹായകരമായിട്ടുണ്ട്.
5. ഓറല്‍ ബി എന്ന പ്രീമിയം ടൂത്ത് ബ്രഷിന് വിപണിയില്‍ രണ്ടാം സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
6. 2022 -23 മുതല്‍ 2024 -25 കാലയളവില്‍ വരുമാനത്തില്‍ 7.5% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചേക്കും. ഇതിന് സഹായകരമാകുന്നത് വനിതകള്‍ക്കുള്ള പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, ദന്ത സംരക്ഷണ ഉത്പന്നങ്ങള്‍, ഇലക്ട്രിക്ക് ഷേവര്‍ എന്നിവയായിരിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 5,550 രൂപ
നിലവില്‍ - 4,797 രൂപ.
Stock Recommendation by Nirmal Bang Research

(Equity investing is subject to market risk. Always do your own research before investing)

Related Articles
Next Story
Videos
Share it