ഈ എണ്ണ പര്യവേക്ഷണ കമ്പനിയുടെ ഓഹരിയില്‍ മുന്നേറ്റ സാധ്യത

സ്വകാര്യ മേഖലയിലെ ആദ്യ എണ്ണ പര്യവേക്ഷണ കമ്പനിയാണ് ഗുജറാത്തിലെ ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ (Hindustan Oil Exploration Company Ltd). അരുണാചല്‍പ്രദേശ്, ആസാം, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കമ്പനിയ്ക്ക് എണ്ണ കിണറുകള്‍ ഉള്ളത്. 2022-23 മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ട സാഹചര്യത്തില്‍ ഈ ഓഹരിയില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് വിപണി. കമ്പനിയെ ശക്തമാക്കുന്ന കാരണങ്ങളെന്തൊക്കെയെന്ന് നോക്കാം.

1. നിലവില്‍ 11 എണ്ണ പര്യവേക്ഷണ ബ്ലോക്കുകള്‍ ഉള്ളതില്‍ 8 എണ്ണം കടല്‍ത്തീരത്തും മൂന്നെണ്ണം കരയിലുമാണ്. ഇതില്‍ പത്ത് ബ്ലോക്കുകളില്‍ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്.
2. കമ്പനിയുടെ എണ്ണ, പ്രകൃതി വാതക ഉത്പാദനം പ്രതിദിനം 3,759 എണ്ണക്ക് തത്തുല്യമായ ബാരലുകളായി (barrels of oil equivalent per day). അറ്റ പ്രകൃതിവാതക ഉത്പാദനം 46% വര്‍ധിച്ചു, എണ്ണ ഉത്പാദനം 40% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
3. 2022-23 ല്‍ വരുമാനം 192% വര്‍ധിച്ച് 381 കോടി രൂപയായി, അറ്റാദായം 398% വര്‍ധിച്ച് 178.5 കോടി രൂപയായി.
4. നിലവില്‍ 250 കോടി രൂപയുടെ കടം ഉണ്ട്, അത് 2023-24 ല്‍ 100 കോടി രൂപയായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. നാലാം പാദത്തില്‍ എണ്ണ കിണര്‍ കുഴിക്കുന്നതിനായി 68 കോടി രൂപയുടെ ചെലവ് ഉണ്ടാകും.
5. പ്രധാന എണ്ണ- പ്രകൃതി വാതക ഉത്പാദനം മുംബൈ കടല്‍ത്തീരത്തില്‍ ബി -80 ബ്‌ളോക്കിലും ആസാമിലെ ഡിറോക്ക് ബ്ലോക്കില്‍ നിന്നുമാണ്. പര്യവേക്ഷണത്തെക്കാള്‍ കണ്ടത്തിയ എണ്ണ-പ്രകൃതിവാതക സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ ഉത്പാദനം നടത്താനാണ് ഇനി കമ്പനി ഊന്നല്‍ നല്‍കുന്നത്. ഇതിലൂടെ വരുമാനം വര്‍ധിക്കും. മൊത്തം ഉത്പാദനത്തിന്റെ 81% പ്രകൃതി വാതകവും 19% ക്രൂഡ് ഓയിലുമാണ്.
എണ്ണ -പ്രകൃതി വാതക വിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ കമ്പനിയുടെ റിസ്‌ക്ക് വര്‍ധിപ്പിക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉത്പാദന തടസങ്ങള്‍ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 260 രൂപ
നിലവില്‍ - 212 രൂപ
Stock Recommendation by ICICI Direct Research

(Equity investing is subject to market risk. Always do your own research before investing)

Related Articles
Next Story
Videos
Share it