ഈ പാക്കേജിംഗ് കമ്പനി ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
ഏഷ്യന്‍ പെയ്ന്റ്‌സിനും ഫാര്‍മ കമ്പനികള്‍ക്കും വേണ്ടി പാക്കിംഗ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് 1986 സ്ഥാപിച്ച മോള്‍ഡ്-ടെക്ക് പാക്കേജിംഗ് (Mold-Tek Packaging Ltd). 2022-23 ല്‍ വരുമാനം 15.52% വര്‍ധിച്ച് 731.30 കോടി രൂപയായി. അറ്റാദായം 26.36% വര്‍ധിച്ച് 80.43 കോടി രൂപയായി. പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. ഓഹരിയെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1.നിലവില്‍ ശേഷി വിനിയോഗം 75 ശതമാനമാണ്. ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. 2023-24 ല്‍ ഉത്പാദന ശേഷി 25% ഉയര്‍ത്തും.
2. 2022-23 മുതല്‍ 2024-25 കാലയളവില്‍ വില്‍പ്പനയില്‍ 17 ശതാനവും, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനത്തില്‍ 23 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
3. സ്വന്തമായി ഡിസൈന്‍ സ്റ്റുഡിയോ, ടൂള്‍ റൂം എന്നിവ ആരംഭിക്കുന്നുണ്ട്. 10 ഡിസൈനര്‍മാര്‍ മുഴുവന്‍ സമയം ജോലി ചെയ്യും. നൂതന അച്ചടി യന്ത്രം ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. നിലവില്‍ ഈ രംഗത്തുള്ള മറ്റു കമ്പനികള്‍ക്ക് ഈ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സാധിച്ചിട്ടില്ല.
4. ആരോഗ്യ ഭക്ഷണ പാനീയങ്ങള്‍, ഐസ്‌ക്രീം എന്നി വ്യവസായങ്ങളില്‍ നിന്നുള്ള പാക്കിംഗ് ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്. മറ്റ് വിഭാഗങ്ങളില്‍ പാക്കിംഗ് ഡിമാന്‍ഡ് ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി.
5. പെയിന്റ് വിഭാഗത്തില്‍ഏറ്റവും വലിയ ഉപഭോക്താവ് ഏഷ്യന്‍ പെയിന്റ്‌സാണ്. വരുമാനത്തിന്റെ 55% ഈ കമ്പനിയില്‍ നിന്നാണ് ലഭിക്കുന്നത്. ഏഷ്യന്‍ പെയിന്റ്‌സ് ഒഴികെ ഉള്ള കമ്പനികളുടെ ബിസിനസില്‍ മാര്‍ജിന്‍ കുറവാണ്.
6. അടുത്ത രണ്ടു വര്‍ഷം ഒ.ടി.സി (OTC) ഉത്പന്ന നിര്‍മാതാക്കളില്‍ നിന്ന് പാക്കേജിംഗ് ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
7. റോബോട്ടുകളെ ഉപയോഗിച്ച് ഇന്‍ മോള്‍ഡ് (In Mould) പ്ലാസ്റ്റിക്ക് പാക്കേജിംഗ് ആരംഭിച്ച ആദ്യ കമ്പനിയാണ് മോള്‍ഡ്-ടെക്ക്. ഇത് ഭക്ഷ്യ ഉത്പന്നങ്ങള്‍, വേഗം വിറ്റഴിയുന്ന ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
8. തെലങ്കാനയില്‍ സ്ഥിതി ചെയ്യുന്നത് ഹൈദരാബാദില്‍ ആരംഭിക്കുന്ന ഫാര്‍മ സിറ്റി പദ്ധതിയില്‍ നിന്ന് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക(Buy)
(Equity investing is subject to market risk. Always do your own research before investing)