Begin typing your search above and press return to search.
സാമാന്യം നല്ല പ്രകടനം,ഫെഡറൽ ബാങ്കിന്റ ഓഹരികൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം

ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സാങ്കേതികത ഉപയോഗപ്പെടുത്തുന്നതിൽ എന്നും മുന്നിലും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നൽ നൽകിയുള്ള വികസനത്തിലൂടെയും മികവ് തെളിയിച്ചതാണ്.
പരിസ്ഥിതി സംരക്ഷണത്തിനും, പുനരുപയോഗ ഊർജ്ജം, മാലിന്യ സംസ്കരണം, സ്മാർട്ട് കൃഷി പദ്ധതികളിൽ നിക്ഷേപിക്കുന്നതിനായി ഹരിത ഡെപ്പോസിറ് പദ്ധതി , വനിതകൾക്കും കുട്ടികൾക്കും പ്രത്യേക നിക്ഷേപ പദ്ധതികൾ തുടങ്ങിയ നൂതന ആശയങ്ങൾ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിപ്പോസിറ്റുകളിൽ 5.2 % വളര്ച കൈവരിച്ചിട്ടുണ്ട്, കറന്റ്, സമ്പാദ്യ അക്കൗണ്ടുകളിൽ 15 % വളർച്ച നേടി. പലിശയിൽ നിന്നുള്ള വരുമാനത്തിൽ 7.4 % വാർഷിക വളർച്ചയും നേടിയിട്ടുണ്ട്. കാർഷിക വിഭാഗത്തിൽ 20 %, സ്വർണ പണയ വായ്‌പയിൽ 9.5 % റീറ്റെയ്ൽ വിഭാഗത്തിൽ 6 ശതമാനവും വാർഷിക വളർച്ച കൈവരിക്കാൻ സാധിച്ചു.
പലിശയിൽ നിന്നുള്ള മാർജിൻ 2021-22 നാലാം പാദത്തിൽ 3.27 % നിന്ന് 3.16 ശതമാനമായി കുറഞ്ഞു. ആദായം കുറഞ്ഞതും, ചെലവുകൾ വർധിച്ചതുമാണ് കാരണങ്ങൾ. 2022-23 ൽ പലിശയിൽ നിന്നുള്ള മാർജിൻ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിഷ്ക്രിയ ആസ്തികൾ കുറഞ്ഞ് 2.8 ശതമാനമായിട്ടുണ്ട്. വായ്പകളുടെ തിരിച്ചടവും മെച്ചപ്പെട്ടിട്ടുണ്ട്.വായ്‌പ നിക്ഷേപ അനുപാതം ഉയർന്ന നിലയിലാണ് -80 %.
2022-23 ൽ 15 % സാമ്പത്തിക വളർച്ചയും, ആസ്തിയിൽ നിന്നുള്ള ആദായത്തിൽ വർധനവും പ്രതീക്ഷിക്കുന്നു. പ്രമുഖ വ്യവസായിയായ സി ബാലഗോപാൽ അധ്യക്ഷ സ്ഥാനത്ത് എത്തിയതും ബാങ്കിന്റെ മുന്നോട്ടുള്ള വളർച്ചക്ക് സഹായകരമാകും.

നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy)
ലക്ഷ്യ വില: 105 രൂപ
നിലവിൽ: 84.25 രൂപ
(Stock Recommendation by Geojit Financial Services)

(ഇതൊരു ധനം ഓഹരി നിർദേശമല്ല)
Next Story