നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് ഓഹരികൾ പരിഗണിക്കാം

  • ഐ ഡി എഫ് സി ബാങ്കും കാപിറ്റൽ ഫസ്റ്റുമായി ലയിപ്പിച്ചതിലൂടെ ഉണ്ടായ ധനകാര്യ സ്ഥാപനമാണ് ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് (IDFC First Bank Ltd). ഡിസംബർ 18, 2018 ൽ പുതിയ കമ്പനി നിലവിൽ വന്നു. നിലവിൽ വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും നൽകുന്നുണ്ട് .
  • 2022 -23 ആദ്യ പാദത്തിൽ അറ്റാദായം 474 കോടി രൂപയായി വർധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 630 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. അറ്റ പലിശ മാർജിൻ 5.50 % നിന്ന് 5.89 ശതമാനമായി ഉയർന്നു. ഉപഭോക്താക്കളുടെ ഡെപ്പോസിറ്റുകൾ 21 % ഉയർന്ന് 1,02,868 കോടി രൂപ യായി. പലിശയിൽ നിന്നുള്ള വരുമാനത്തിൽ 20 % വാർഷിക വളർച്ച കൈവരിച്ചു.
  • മൊത്തം ആസ്തി 21 % വർധിച്ച് 137,663 കോടി രൂപ യായി, റീറ്റെയ്ൽ വായ്‌പ 40 % ഉയർന്ന് 90,630 കോടി രൂപയായി. ഒരു വലിയ റീറ്റെയ്ൽ ഗ്രൂപ്പിന് നൽകിയ വായ്‌പകൾ നിഷ്ക്രിയ ആസ്തികളായി. നിലവിൽ മൊത്തം നിഷ്ക്രിയ ആസ്തികൾ 3.67 %, അറ്റ നിഷ്ക്രിയ ആസ്തികൾ 0.20 %.
  • ഈ വർഷം വായ്‌പകൾ നൽകുന്നതിൽ 20 % വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മൂലധന പര്യപ്തത അനുപാതം മികച്ച നിലയിൽ എത്തി - 15.77%.
  • ബിസിനസ് വളർച്ചയും, മാർജിനും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റ പലിശ മാർജിൻ 6 % നിലനിർത്താൻ സാധിക്കും, ക്രെഡിറ്റ് ചെലവ് 1.5 ശതമാനമായി കുറയും. കഴിഞ്ഞ വർഷം 2 .5 ശതമാനമായിരുന്നു. ഫീസും മറ്റു വരുമാനവും 100 % ഉയർന്ന് 899 കോടി രൂപയായി.
  • വാണിജ്യ വായ്‌പകൾ 10,679 കോടി രൂപയായി, മൊത്തം ആസ്തിയുടെ 8 %.
  • കോവിഡ് വ്യാപിച്ച വേളയിൽ ബിസിനസിൽ ഉണ്ടായ ആഘാതത്തിൽ നിന്ന് പുറത്തുകടക്കാൻ സാധിച്ചു. കഴിഞ്ഞ നാലു വർഷങ്ങളിൽ ബിസിനസിൽ ശക്തമായ അടിത്തറ ഉണ്ടാക്കാൻ സാധിച്ചതായി സി ഇ ഒ വി വൈദ്യനാഥൻ അഭിപ്രായപെട്ടു. ആസ്തികളിൽ നിന്നുള്ള ആദായം ഒരു ശതമാനമായി, ഇനി വളർച്ചയുടെ ഘട്ടമാണെന്ന്, അദ്ദേഹം പറഞ്ഞു.
  • നഷ്ടത്തിൽ നിന്ന് ലാഭത്തിൽ സർവ കാല റെക്കോർഡ്, ഡെപ്പോസിറ്, വായ്‌പ കളിൽ വളർച്ച, മെച്ചപ്പെട്ട ,മാർജിൻ തുടങ്ങി നിരവധി അനുകൂല ഘടകങ്ങൾ ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്‌റ്റെ സാമ്പത്തിക നില മെച്ചപ്പെടുത്തും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 51 രൂപ
നിലവിൽ 43
(Stock Recommendation by Geojit Financial Services)


Next Story
Share it