Begin typing your search above and press return to search.
എല്ലാ ബിസിനസ് വിഭാഗങ്ങളിലും മികച്ച വളർച്ച, ജ്യോതി ലാബ്സ് ഓഹരികൾ വാങ്ങാം
- ഉജാല സുപ്രീം എന്ന ഏക ബ്രാൻഡുമായി 1983 ൽ തൃശൂരിൽ സ്ഥാപിച്ച ജ്യോതി ലബോറട്ടറീസ് ഇന്ന് ഫാബ്രിക്, ഹോം. പേർസണൽ, ഡിഷ് വാഷ് എന്നി വിഭാഗങ്ങളിലായി നിരവധി മുൻനിര ബ്രാൻഡുകൾ സ്വന്തമായുള്ള കമ്പനിയായി വളർന്നിരിക്കുന്നു. പ്രിൽ, മാക്‌സോ, ഹെൻകോ, മാർഗോ, ഉജാല, മിസ്റ്റർ വൈറ്റ് തുടങ്ങിയ ബ്രാൻഡുകൾ ഇതിൽ പ്പെടും.
- കഴിഞ്ഞ 4 വർഷങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ എല്ലാം വിപണി വിഹിതത്തിൽ വൻ വളർച്ച നേടാൻ കഴിഞ്ഞു. പ്രിൽ ലിക്വിഡ് ബ്രാൻഡ് മാത്രമാണ് 18 % വിപണി വിഹിതത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞത്.
- 2022 -23 ജൂൺ പാദത്തിൽ വരുമാനം 12.24 % വർധിച്ച് 585.81 കോടി രൂപയായി. അറ്റാദായം 30 % 52.19 കോടി രൂപയായി.
- കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രധാനപ്പെട്ട ബിസിനസ് വിഭാഗങ്ങളിൽ 1.2 % മുതൽ 2.8 % വരെ വിപണി വിഹിതം വർധിപ്പിച്ചു. ഹ്രസ്വ കാല മാർജിൻ നേട്ടത്തെ ക്കാൾ വിപണി വിഹിതം കൂട്ടുന്നതിനാണ് ജ്യോതി ലാബ്സ് മുൻഗണന കൊടുക്കുന്നത്.
- 2021 -22 ൽ മൊത്തം മാർജിൻ 5.8 % 2019 -20 നെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മാർജിൻ കുറയാനുള്ള കാരണങ്ങൾ - പണപ്പെരുപ്പം, ഫാബ്രിക് വിഭാഗത്തിലെ മോശം പ്രകടനം എന്നിവയാണ്. മാർജിൻ കുറഞ്ഞിട്ടും പരസ്യ ചെലവുകൾ വെട്ടി ചുരുക്കിയില്ല. ഇത് വിപണി വിഹിതം കൂട്ടാൻ സഹായകരമായി.
- അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ ഉണ്ടായ വർധനവ് മിതപ്പെട്ട സാഹചര്യത്തിൽ 2022 -23 രണ്ടാം പകുതിയിൽ മാർജിൻ മെച്ചപ്പെടും.
- കഴിഞ്ഞ ഒരു വർഷത്തിൽ ബി എസ് ഇ ഓഹരി സൂചികയേക്കാൾ 13.17 % ആദായം നിക്ഷേപകർക്ക് ജ്യോതി ലാബ്സ് ഓഹരിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
- എഫ് എം സി ജി ബിസിനസിൽ വളർച്ച, എല്ലാ ബിസിനസ് വിഭാഗത്തിലും വിപണിയിൽ ആധിപത്യം, ശക്തമായ ബ്രാൻഡ് സാന്നിധ്യം എന്നി കാരണങ്ങൾ കൊണ്ട് ജ്യോതി ലാബ്സ് മെച്ചപ്പെട്ട സാമ്പത്തിക ഫലം നൽകുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy) ലക്ഷ്യ
വില 220 രൂപ
നിലവിൽ 180 രൂപ ട്രെൻഡ് ബുള്ളിഷ്.
Stock Recommendation by ICICI Securities.
Next Story
Videos