Begin typing your search above and press return to search.
ഏറ്റെടുക്കലിലൂടെ ശക്തമാകുന്ന ബ്രാന്‍ഡ്, ഓഹരി മുന്നേറ്റം തുടരാം
അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ മെത്ത വിപണിയിൽ ശക്‌തമായ സാന്നിധ്യം ഉള്ള കമ്പനിയാണ് ഷീല ഫോം (Sheela Foam Ltd). മൊത്തം 11 ഉത്‌പാദന കേന്ദ്രങ്ങൾ ഉണ്ട്. മെത്തകളിൽ തെക്കേ ഇന്ത്യൻ വിപണിയിൽ 40% വിപണി വിഹിതം ഉള്ള കർലോൺ എന്റർപ്രൈസസ് (Kurlon Enterprises) ഏറ്റെടുത്തതോടെ തെക്ക്, കിഴക്ക് വിപണിയിൽ ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ഓഹരിയിൽ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. തുടർന്നുള്ള സാധ്യതകൾ നോക്കാം :
1. സ്ലീപ് വെൽ ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും അധികം പ്രചാരം നേടിയ മെത്ത ബ്രാൻഡാണ്. പോളിയൂറിത്തീൻ ഫോമിന്റെ ഏറ്റവും വലിയ നിർമാതാക്കളാണ് ഷീല ഫോം. ആധുനിക മെത്ത വിപണിയുടെ 13% വിപണി വിഹിതം ഉള്ള കമ്പനി ഇപ്പോൾ കർലോണിനെ ഏറ്റെടുത്തതോടെ ആധുനിക മെത്ത വിപണിയുടെ 21% കരസ്ഥമാക്കാൻ സാധിച്ചു . വടക്ക്, പശ്ചിമ ഇന്ത്യൻ വിപണിയുടെ 40% വരുമാന വിഹിതം ഷീല ഫോം കരസ്ഥമാക്കിയിട്ടുണ്ട്.
2. ഓസ്‌ട്രേലിയൻ വിപണിയുടെ 40% വിഹിതം നേടിയിട്ടുണ്ട്. 2003ൽ ജോയ്‌സ് ഫോം എന്ന കമ്പനിയെ ഏറ്റെടുത്താണ് ഓസ്‌ട്രേലിയൻ വിപണിയിൽ ശക്തമായത്. 2019ൽ സ്പെയിനിൽ ഒരു മെത്ത കമ്പനി ഏറ്റെടുത്തു.
3. കർലോൺ കമ്പനിയുടെ 94.66% ഓഹരികൾ 2,035 കോടി രൂപക്ക് ഏറ്റെടുത്തു. കൂടാതെ ഫർലെങ്കോ എന്ന ഓൺലൈൻ ഫർണിച്ചർ കമ്പനിയിൽ 300 കോടി രൂപക്ക് 35% ഓഹരി പങ്കാളിത്തം കരസ്ഥമാക്കി. കർലോൺ റബറൈസ്‌ഡ് ചകിരി മെത്തകളിൽ വിപണിയിൽ ആധിപത്യം സ്ഥാപിച്ച കമ്പനിയാണ്.
4. ഫർണിച്ചർ വിൽപ്പന, വാടക വിപണിയിൽ കടക്കുന്നതോടെ ഷീല ഫോം മെത്തകളുടെ വിപണിയും പരസ്‌പരം സംയോജിപ്പിച്ച് വികസിപ്പിക്കാൻ സാധിക്കും. ഇന്ത്യൻ ഫർണിച്ചർ വിപണി ഒരു ലക്ഷം കോടി രൂപ മൂല്യമുള്ളതാണ്.
5 . ഷീല ഫോമിന് തെക്കേ ഇന്ത്യയിൽ പ്രധാന മത്സരം കേരള കമ്പനിയായ ഡ്യൂറോ ഫ്ലെക്സുമായിട്ടാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ വിപണിയിൽ ഡ്യൂറോ ഫ്ലക്സ് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ഏറ്റെടുത്ത കർലോൺ കമ്പനിയുടെ നഷ്ടപെട്ട വിപണി വിഹിതം തിരിച്ചു പിടിക്കുകയാണ് പ്രധാന വെല്ലുവിളി.
നിക്ഷേപകർക്കുള്ള നിർദേശം വാങ്ങുക
ലക്ഷ്യ വില 1400 രൂപ
നിലവിൽ 1236 രൂപ
Stock Recommendation by ICICI Securities.
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos