വ്യവസായ വമ്പന്‍മാര്‍ക്ക് പദ്ധതികള്‍ നടപ്പാക്കി മുന്നോട്ട്, ഓഹരിയില്‍ മുന്നേറ്റ സാധ്യത

2008ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച എന്‍ജിനിയറിംഗ്, നിര്‍മാണ കമ്പനിയാണ് പി.എസ്.പി പ്രോജെക്ട്‌സ് (PSP Projects Ltd). നിലവില്‍ 6 സംസ്ഥാനങ്ങളില്‍ ബിസിനസ് സാന്നിധ്യം ഉണ്ട്. 2023-24 ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം പുറത്തുവന്നതോടെ ഈ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.

1. 2023-24 മാര്‍ച്ച് പാദത്തില്‍ വരുമാനം 40 ശതമാനം വര്‍ധിച്ച് 697 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 16 ശതമാനം വര്‍ധിച്ച് 71 കോടി രൂപയായി.

2. EBITDA മാര്‍ജിന്‍ 2.48 ശതമാനം കുറഞ്ഞു 9.9 ശതമാനമായി. നിര്‍മാണ പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിച്ചു, ജീവനക്കാരുടെ ചെലവും വര്‍ധിച്ചു.

3. ഡിസംബര്‍ പാദത്തില്‍ വന്‍ വ്യവസായ ഗ്രൂപ്പുകളായ റിലയന്‍സ്, അദാനി എന്നിവര്‍ക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കി നല്‍കി. ഇതുവരെ 2023-24ല്‍ 1995.8 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചു. നിലവില്‍ നടപ്പാക്കാനുള്ള കരാറുകളുടെ മൂല്യം 4400 കോടി രൂപ. ഉത്തര്‍ പ്രദേശില്‍ മെഡിക്കല്‍ കോളേജ് നിര്‍മിച്ചു നല്‍കുക വഴി 250 കോടി രൂപ വരുമാനം ലഭിച്ചു. ചില പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കടം കുറയ്ക്കാന്‍ കഴിയും.

4. 2022-23 ഡിസംബര്‍ പാദത്തില്‍ മൊത്തം കടം 145 കോടി രൂപയായിരുന്നത്, 2023-24 ഡിസംബര്‍ പാദത്തില്‍ 478 കോടി രൂപയായി. സൂറത്ത് വജ്ര എക്‌സ്‌ചേഞ്ച് നിര്‍മാണ പദ്ധതിയില്‍ ലഭിക്കേണ്ട പണം ലഭിക്കുന്നത് വരെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാം. 2022 മാർച്ചിൽ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ബില്ലുകള്‍ സമര്‍പ്പിച്ചതില്‍ 140 കോടി രൂപ ലഭിക്കാനുണ്ട്. ഇത് സംബന്ധിച്ച കേസ് രജിസ്റ്റ്ര്‍ ചെയ്ത് തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതു കൂടാതെ തര്‍ക്കത്തില്‍ കിടക്കുന്ന 390 കോടി രൂപ കൂടി കമ്പനിക്ക് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതുന്നു.

5. 2023-24ല്‍ പ്രതീക്ഷിക്കുന്ന വരുമാനം 2600 കോടി രൂപവരെയാണ്. EBITDA മാര്‍ജിന്‍ 11-12 ശതമാനം വരെ ഉയരുമെന്ന് കരുതാം. എസ്.എം.സി ഓഫിസ് കെട്ടിട നിര്‍മാണ പദ്ധതിയും നന്നായി പുരോഗമിക്കുന്നുണ്ട്.

6. 2023-24ല്‍ 140 കോടി രൂപയുടെ മൂലധന ചെലവ് നേരിട്ടിട്ടുണ്ട്. പ്രീകാസ്റ്റ് സംവിധാനം സ്ഥാപിക്കാനാണ് കൂടുതല്‍ തുക ചെലവഴിച്ചത്. നിലവിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രീകാസ്റ്റ് സംവിധാനം സഹായകരമാകും. കൂടുതല്‍ മാര്‍ജിന്‍ ലഭിക്കാനും സഹായിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 903 രൂപ

നിലവില്‍ വില - 717.05 രൂപ

Stock Recommendation by Keynote Capitals.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Related Articles
Next Story
Videos
Share it