രണ്ട് രൂപയില്‍ നിന്നും 782 രൂപയിലെത്തിയ മള്‍ട്ടി ബാഗ്ഗര്‍ പെന്നിസ്റ്റോക്ക് ഇതാ

ഓഹരിവിപണിയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് ഏറെ അപകടകരമാണ്. പ്രത്യേകിച്ചും ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുമ്പോള്‍, ഉയര്‍ന്ന ചാഞ്ചാട്ടം നേരിടുന്നത് കൊണ്ട് തന്നെ അത് ഏറെ അപകടം പിടിച്ചതായേക്കാം. എന്നിരുന്നാലും, നമ്മള്‍ ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ വീഴാതെ സ്റ്റോക്കിന്റെ വളര്‍ച്ച കൃത്യമായി നിരീക്ഷിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍, അത് മികച്ച ഫലവും നല്‍കും.

കമ്പനിയുടെ ബിസിനസ്സ് മോഡലും ലാഭക്ഷമതയും സുസ്ഥിരമാണെന്ന് തോന്നുമ്പോള്‍ ബിസിനസില്‍ നിക്ഷേപം ഇറക്കും പോലെ ഒരാള്‍ ഓഹരിയിലും നിരീക്ഷണപാടവത്തോടെ നിക്ഷേപിച്ചിരിക്കണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ വരുമാനം നല്‍കിയേക്കാം.
GRM ഓവര്‍സീസ് ഓഹരികള്‍ അതിന്റെ സമീപകാല ഉദാഹരണങ്ങളില്‍ ഒന്നാണ്. സ്മോള്‍ ക്യാപ് റൈസ് മില്ലിംഗ് കമ്പനിയുടെ ഓഹരി വില കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1.93 രൂപയില്‍ നിന്ന് 782.40 രൂപ ആയി ഉയര്‍ന്നു, ഈ കാലയളവില്‍ ഏകദേശം 40,450 ശതമാനം വര്‍ധനവാണ് സ്റ്റോക്ക് നേടിയത്.
GRM ഓവര്‍സീസ് ഓഹരി വളര്‍ച്ച ഇങ്ങനെ
കഴിഞ്ഞ ഒരു മാസത്തിനിടെ, ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് ഏകദേശം 505 രൂപയില്‍ നിന്ന് 782 രൂപ എന്ന ലെവലിലേക്ക് ഉയര്‍ന്നു, ഇത് 55 ശതമാനം വരെ ഉയര്‍ന്നു. കഴിഞ്ഞ 6 മാസത്തിനുള്ളില്‍, 2022 ലെ സ്റ്റോക്ക് വളര്‍ച്ച ഏകദേശം 156 രൂപയില്‍ നിന്ന് 782 രൂപആയി ഉയര്‍ന്നു. ഈ കാലയളവില്‍ ഏകദേശം 400 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, 2022 ലെ ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് 34.44 രൂപയില്‍ നിന്ന് 782.40 രൂപ ആയി ഉയര്‍ന്നു. ഈ കാലയളവില്‍ ഏകദേശം 2200 ശതമാനമാണ് ഉയര്‍ച്ച. അതുപോലെ, കഴിഞ്ഞ 5 വര്‍ഷങ്ങളില്‍, ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് 4.49 രൂപയില്‍ നിന്ന് 782.40 രൂപ എന്ന ലെവലിലേക്ക് ഉയര്‍ന്നു.
ദീര്‍ഘകാല നിക്ഷേപകരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമിതാണ്, ഈ ഓവര്‍സീസ് സ്റ്റോക്ക് 1.93 രൂപ (2012 ജനുവരി 10-ന്) മുതല്‍ 782.40 രൂപ (2022 ജനുവരി 14-ന് അടുത്ത വില) വരെ 10 വര്‍ഷം കൊണ്ട് വളര്‍ന്നു. അതായത് ഏകദേശം ഒരു ദശാബ്ദത്തിനിടെ ഏകദേശം 405 മടങ്ങ് വര്‍ധനവ്. അതായത്, ഒരു നിക്ഷേപകന്‍ 10 വര്‍ഷം മുമ്പ് ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും, ഒരു സ്റ്റോക്ക് 1.93 രൂപ നിരക്കില്‍ വാങ്ങുകയും ചെയ്തിരുന്നുവെങ്കില്‍, അതിന്റെ ഒരു ലക്ഷം രൂപ ഇന്ന് 4.05 കോടിയായി മാറുമായിരുന്നു.

(ഇതൊരു സ്റ്റോക്ക് റെക്കമെൻഡേഷൻ അല്ല, റിപ്പോർട്ട് മാത്രമാണ് )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it