ഒരുവര്‍ഷത്തിനിടെ 400 ശതമാനത്തോളം വളര്‍ച്ച: നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച കമ്പനിയിതാ

ഒരുവര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ 400 ശതമാനത്തോളം വളര്‍ച്ചയുമായി സൊമാനി ഹോം ഇന്നവേഷന്‍ ലിമിറ്റഡ്. ഒരു വര്‍ഷം മുമ്പ് ഒരു ഓഹരിക്ക് 74 രൂപയായിരുന്നെങ്കില്‍, ഇന്ന് (27-07-2021, 10.30) 387.21 ശതമാനം വര്‍ധിച്ച് 363.75 രൂപയിലാണ് എത്തിനില്‍ക്കുന്നത്. 289 രൂപയുടെ വര്‍ധന. 2021 ജൂലൈ 16 ന് ഓഹരി വിപണിയില്‍ അതിന്റെ ഏറ്റവും ഉയര്‍ന്നനിരക്കായ 396 രൂപയും തൊട്ടു.

കഴിഞ്ഞവര്‍ഷം ധനം മാഗസിനില്‍ ദീപാവലി പോര്‍ട്ട്‌ഫോളിയോയില്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ച അഞ്ച് ഓഹരികളില്‍ ഒന്ന് സൊമാനി ഹോം ഇന്നവേഷന്‍ ആയിരുന്നു. അന്ന് 77 രൂപയായിരുന്നു സൊമാനി ഹോം ഇന്നവേഷന്റെ ഒരു ഓഹരിയുടെ വില. സാനിറ്ററിവെയറിലെ മാര്‍ക്കറ്റ് ലീഡറായ സൊമാനി ഹോം ഇന്നവേഷന്‍ പ്രശസ്തമായ ഹിന്ദ് വെയര്‍ ബ്രാന്‍ഡിന്റെയും അതിന്റെ വിശാലമായ വിതരണ സൃംഖലകളുടെയും ഉടമകളാണ്. ബ്രാന്‍ഡിനെയും വിതരണ ശൃഖലയേയും പരമാവധി പ്രയോജനപ്പെടുത്തി അടുക്കള, വീട്ടുപകരണങ്ങള്‍, സിപിവിസി പൈപ്പുകള്‍ തുടങ്ങി പുതിയ രംഗങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ ശക്തമായാ വളര്‍ച്ചയാണ് ഓഹരിവിപണിയില്‍ മൂല്യം വര്‍ധിപ്പിച്ചതിന് പിന്നില്‍. 2021 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മുന്‍കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 863.64 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി അറ്റദായത്തില്‍ നേടിയത്. വില്‍പ്പനയും 68.23 ശതമാനത്തോളം വര്‍ധിച്ചു.


Related Articles
Next Story
Videos
Share it