ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരുകോടി രൂപ വരെ നേട്ടം സമ്മാനിച്ച ഓട്ടോ സ്‌റ്റോക്ക് ഇതാ

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയുടെ അഹങ്കാരമായ റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃകമ്പനിയായ ഐഷര്‍ മോട്ടോഴ്‌സ് ആണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടം സമ്മാനിച്ച കമ്പനികളിലൊന്ന്. 2.43 രൂപയായിരുന്ന ഓഹരി രണ്ട് ദശകങ്ങള്‍ക്കിപ്പുറം 2712 രൂപ വരെ ഉയര്‍ന്ന നിലയിലാണ് ട്രേഡ് ചെയ്യുന്നത്. 2074.75 രൂപയ്ക്കാണ് ഇന്ന് (നവംബര്‍ 11, 2021 )ഓഹരികള്‍ ട്രെയ്ഡ് ചെയ്യുന്നത്.
ഒരു നിക്ഷേപകന്‍ 2020 ഏപ്രില്‍ ആദ്യം ഐഷര്‍ മോട്ടോഴ്സ് ഓഹരികളില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്ന് 21,500 ആയി മാറുമായിരുന്നു. 20 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയുടെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ഇന്ന് അത് 1116 മടങ്ങ് വളര്‍ന്ന് ഒരു കോടി എന്ന നിലയിലേക്കെത്തുമായിരുന്നു.
അതായത് നവംബര്‍ 15, 2001 ല്‍ ഒരു ഓഹരി 2.43 രൂപയ്ക്ക് ട്രേഡ് ചെയ്തപ്പെട്ടത് ഈ വാരം അതായത് നവംബര്‍ എട്ടാം തീയതിയിലെ കണക്കുപ്രകാരം 2712 രൂപ വരെ ഉയര്‍ന്നു.
ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിലാണ് ഓഹരിവിലയില്‍ വലിയൊരു ഉണര്‍വ് ഉണ്ടായത്. ഈ ഓട്ടോ സ്‌റ്റോക്ക് 174 രൂപയില്‍ നിന്ന് 2712 രൂപയായിട്ടാണ് ഉയര്‍ന്നത്. അതായത് 15.60 മടങ്ങ് നേട്ടമാണ് 2010 ന് ശേഷം ഓഹരിയില്‍ നിക്ഷേപിച്ചവര്‍ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ആറ് മാസത്തില്‍ 11 ശതമാനം നേട്ടവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 24 ശതമാനം നേട്ടവും ഐഷര്‍ ഓഹരികള്‍ക്ക് ഡിമാന്‍ഡ് കൂട്ടി.
ദീര്‍ഘകാലനിക്ഷേപങ്ങള്‍ക്ക് മികച്ച വളര്‍ച്ചാസാധ്യതയുള്ള കമ്പനികള്‍ നല്‍കുന്ന വമ്പന്‍ നേട്ടമാണ് ഈ ഓഹരിയിലും പ്രകടമാകുന്നത്. 2192.85 രൂപയായിരുന്ന സ്റ്റോക്കാണ് ഒരു വര്‍ഷത്തിനിപ്പുറം 2712 രൂപ എന്ന നിലയ്ക്ക് വളര്‍ന്നത്. തുടര്‍ച്ചയായി പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്കുകളെ പഠിക്കുകയും ഗവേഷണത്തിലൂടെ നിക്ഷേപിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തവര്‍ ആണ് ഐഷര്‍ ഓഹരിയിലൂടെ കോടിപതികളായത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it