ഒരു ലക്ഷം രൂപ നിക്ഷേപത്തെ മൂന്നു മാസം കൊണ്ട് രണ്ടരക്കോടിയാക്കിയ ഓഹരി ഇതാണ്!

പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് കൂടിയ മേഖലയാണെന്നാണ് പൊതുവെ വിശകലന വിദഗ്ധര്‍ പറയാറുള്ളത്. എന്നാല്‍ മികച്ച വളര്‍ച്ച പ്രകടമാക്കുന്ന ചില മേഖലകളിലെ സ്റ്റോക്കുകള്‍ നിക്ഷേപകന് ചുരുങ്ങിയ കാലം കൊണ്ട് നേട്ടം സമ്മാനിക്കാറുമുണ്ട്. വളരെ ശ്രദ്ധയോടെ വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്കേ അസ്ഥിരമായ ഇത്തരം സ്റ്റോക്കുകളില്‍ നിന്ന് മികച്ചവ തെരഞ്ഞെടുക്കാനും കഴിയൂ.

ഇത്തരത്തില്‍ ഏറ്റവും വലിയ ഉദാഹരണമാണ് എസ് ഇ എല്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ ഓഹരികള്‍. കഴിഞ്ഞ 3 മാസത്തിനുള്ളില്‍, ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് 0.35 രൂപ (2021 ഒക്ടോബര്‍ 27-ന് ) എന്നതില്‍ നിന്ന് 87.45 രൂപ ആയി (2022 ജനുവരി 21-ന് ഉയര്‍ന്നു. ഈ കാലയളവില്‍ 250 മടങ്ങ് ഉയര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് 5 സെഷനുകളിലും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. ഈ കാലയളവില്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക് ഏകദേശം 21.50 ശതമാനം ലാഭവും നല്‍കി. 44.40 ല്‍ നിന്ന് 87.45 ആയി ഉയര്‍ന്നതും വളരെ വേഗത്തിലായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍, ഈ മള്‍ട്ടിബാഗര്‍ ഓഹരി വില ഓരോ തലത്തിലും 27.45 രൂപയില്‍ നിന്ന് 87.45 രൂപ ആയി ഉയര്‍ന്നു, ഈ കാലയളവില്‍ ഏകദേശം 220 ശതമാനം കുതിപ്പ് രേഖപ്പെടുത്തി.
എസ് ഇ എല്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ ഓഹരി വില പരിശോധിച്ചാല്‍ ഒരു നിക്ഷേപകന്‍ ഒരാഴ്ച മുമ്പ് ഈ പെന്നി സ്റ്റോക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ അത് ഇന്ന് 1.21 ലക്ഷമായി മാറുമായിരുന്നു. ഒരു നിക്ഷേപകന്‍ ഒരു മാസം മുമ്പ് ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, അതിന്റെ ഒരു ലക്ഷം രൂപ 3.20 ലക്ഷമായി മാറുമായിരുന്നു.

( ഇത് എസ് ഇ എല്‍ എന്ന പെന്നി സ്റ്റോക്കിന്റെ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആണ്, ഷെയര്‍ റെക്കമന്റേഷന്‍ അല്ല. )


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it