സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില ഇന്ത്യ വെട്ടിക്കുറച്ചു; സ്വര്‍ണവില ഇനിയും കുറയുമോ?
സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്യുന്നതിലെ അടിസ്ഥാന വില വെട്ടിക്കുറച്ച് ഇന്ത്യ. ഇന്ത്യയില്‍ നിലവിലെ സ്വര്‍ണ ഇറക്കുമതി വില 7.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ചേര്‍ത്താണ് ഈടാക്കുന്നത്. എന്നാല്‍ ഇതാണ് ഒഴിവാകുന്നത്. നിരക്ക് വെട്ടിക്കുറച്ചതായുള്ള സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തിനുശേഷം ഇന്ത്യയില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് റീറ്റെയ്ല്‍ ജ്വല്ലറിക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുമെന്ന് വിദഗ്ധര്‍.
അതേസമയം പുതിയ വിജ്ഞാപനം അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിച്ചതായാണ് നിരീക്ഷകര്‍ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ട്രേഡിംഗ് സെഷനില്‍ സ്വര്‍ണം ഔണ്‍സിന് 1,755 ഡോളറായി കുറഞ്ഞു. നേരത്തെ, ഏപ്രില്‍ 15 നാണ് സ്വര്‍ണം ഈ നിലയിലെത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ ഈ ഇടിവിന് ശേഷം ഡല്‍ഹിയിലെ ബുള്ളിയന്‍ വിപണിയില്‍ സ്വര്‍ണ വില 264 രൂപ കുറഞ്ഞു. ഡല്‍ഹിയില്‍ ജൂലൈ ഒന്നിന് സ്വര്‍ണ വില 10 ഗ്രാമിന് 45,783 രൂപയിലെത്തി. അതേസമയം, കഴിഞ്ഞ ട്രേഡിംഗ് സെഷനില്‍ സ്വര്‍ണം 46,047 ല്‍ ക്ലോസ് ചെയ്തു.
City - 22 carats / 10 grams (price in rupees) & 24 carats / 10 grams (price in rupees)
- Delhi - 45,890 , 49,890
- Mumbai - 45,730 , 47,730
- Kolkata - 46,090 , 48,790
- Chennai - 44,090 , 48,090
ഇതാണ് ഇന്നത്തെ ദേശീയ നിരക്കുകള്‍. ഇനിയും സ്വര്‍ണത്തിന് വിലക്കുറവ് സംഭവിച്ചേക്കാമെന്നാണ് ദേശീയ വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തീരുവ കുറച്ചതോടെ വാങ്ങലുകാര്‍ക്ക് സഹായകമാകുമെന്നും ഇവര്‍ പറയുന്നു.