വിവാഹങ്ങള്‍ നടന്നില്ലെങ്കിലും പോര്‍ട്ടലുകള്‍ക്ക് ചാകര തന്നെ

കൊവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ പ്രഖ്യാപനവുമെല്ലാം കൊണ്ട് രാജ്യത്ത് വിവാഹങ്ങളൊക്കെയും മുടങ്ങിയെങ്കിലും പങ്കാളികളെ കണ്ടെത്താനുള്ള ശ്രമം ആളുകള്‍ നിര്‍ത്തി വെച്ചില്ല. സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ നടക്കാതായപ്പോള്‍ വിവാഹ പോര്‍ട്ടലുകള്‍ക്കത് അനുഗ്രഹമായി. പ്രമുഖ ഓണ്‍ലൈന്‍ വിവാഹ പോര്‍ട്ടലുകളെല്ലാം തന്നെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കടന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

രാജ്യത്തെ പ്രമുഖ വെഡ്ഡിംഗ് പോര്‍ട്ടലായ മാട്രിമോണി ഡോട്ട് കോമിന്റെ വരുമാനത്തില്‍ കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനം വളര്‍ച്ചയാണ് നേടിയത്. 13 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. പല കമ്പനികള്‍ക്കും രജിസ്‌ട്രേഷന്റെ കാര്യത്തില്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
എന്നാല്‍ ചടങ്ങുകളൊന്നും നടക്കാത്തതിനാല്‍ വിവാഹവുമായി ബന്ധപ്പെട്ട സേവന മേഖലയില്‍ ഇടിവാണ് ഉണ്ടായത്. ഫോട്ടോഗ്രാഫി, കാറ്ററിംഗ്, ഡെക്കറേഷന്‍ തുടങ്ങിയവ നല്‍കുന്ന കമ്പനികള്‍ക്ക് നഷ്ടം തന്നെയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it