കല്യാണ്‍ ജൂവലേഴ്സിന് സൂപ്പര്‍ ബ്രാന്‍ഡ് നേട്ടം

ഉപയോക്താക്കളുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിധിനിര്‍ണ്ണയം

രാജ്യത്തെ മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള 2019 -20ലെ സൂപ്പര്‍ ബ്രാന്‍ഡ് പുരസ്‌കാരത്തിന് കല്യാണ്‍ ജൂവലേഴ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. ഉപയോക്താക്കളുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കല്യാണ്‍ ജൂവലേഴ്‌സിന്റെ യുഎഇ ഡിവിഷന്‍ ഈ അവാര്‍ഡ് തുടര്‍ച്ചയായി 4 തവണ സ്വന്തമാക്കിയിരുന്നു.

ഉപഭോക്തൃ കേന്ദ്രീകൃതമായി വിശ്വാസ്യതയും ഗുണമേന്മയും സുതാര്യതയും നവീനമായ മാതൃകകളും ഉറപ്പാക്കുന്ന കല്യാണ്‍ ജൂവലേഴ്‌സ് 1993-ല്‍ ബ്രാന്‍ഡിന് തുടക്കമിട്ടതു മുതല്‍ വിവിധ ബിസിനസ് രീതികളിലൂടെ മുന്നേറുകയും ഇന്ത്യയിലെ ആഭരണവ്യവസായ രംഗത്ത് ധാര്‍മ്മികത ഉറപ്പിക്കുന്നതിനായി പരിശ്രമിച്ചു വരികയും ചെയ്തു. ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ ജൂവലറികളിലൊന്നാണ് കല്യാണ്‍ ജൂവലേഴ്‌സ്.

സൂപ്പര്‍ബ്രാന്‍ഡ്‌സ് ഇന്ത്യയുടെ ഈ അംഗീകാരം സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉപയോക്താക്കള്‍ക്കായി ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈയിടെ ഇന്ത്യയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1993ല്‍ ഒരൊറ്റ ഷോറൂമുമായി തുടക്കമിട്ട കല്ല്യാണിന് ഇപ്പോള്‍ ഇന്ത്യയിലും യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 144 ഷോറൂമുകളുണ്ട്. കാന്‍ഡിയര്‍ എന്ന ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലിലൂടെ ബ്രാന്‍ഡിന് ഓണ്‍ലൈന്‍ സാന്നിദ്ധ്യവുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here