Begin typing your search above and press return to search.
അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാന്‍ പോന്ന മ്യൂച്വല്‍ ഫണ്ടുകള്‍
മികച്ച പ്രതിഫലമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍ നല്‍കി വരുന്നത്. അതുകൊണ്ടു തന്നെ മ്യൂച്വല്‍ ഫണ്ടിലേക്കുള്ള നിക്ഷേപം ഓരോ മാസവും കൂടി വരുകയാണ്. ഈ പ്രവണത കഴിഞ്ഞ മാസവും തുടര്‍ന്നു. ജൂലൈയില്‍ 37,113 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപമെങ്കില്‍, ഓഗസ്റ്റില്‍ അത് 3.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. 38,239 കോടി രൂപയാണ് ഓഗസ്റ്റിലെ എം.എഫ് നിക്ഷേപം. പ്രതിമാസ തവണകളായി അടക്കുന്ന എസ്.ഐ.പിയിലെ നിക്ഷേപവും റെക്കോഡ് തൊട്ടു. 14 മാസം തുടര്‍ച്ചയായി എസ്.ഐ.പി നിക്ഷേപം പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്. 2,350 കോടി രൂപയെന്ന റെക്കോഡാണ് എസ്.ഐ.പിയിലെ നിക്ഷേപം. അന്താരാഷ്ട്ര ഇക്വിറ്റി പദ്ധതികളുടെ കാര്യത്തിലൊഴികെ, മറ്റെല്ലാ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 15 ശതമാനത്തിലേറെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാന്‍ പോന്ന വളര്‍ച്ചയാണിത്.
അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാന്‍ കെല്‍പുള്ള 10 മ്യൂച്വല്‍ ഫണ്ടുകള്‍
1. മള്‍ട്ടി കാപ് മ്യൂച്വല്‍ ഫണ്ട്: കഴിഞ്ഞ അഞ്ചു വര്‍ഷമായി 25 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സി.എ.ജി.ആര്‍) രേഖപ്പെടുത്തുന്ന മികച്ച എം.എഫ് നിക്ഷേപമാണിത്.
2. ഫ്‌ളക്‌സി കാപ് ഫണ്ട്: വിവിധ മേഖലകളില്‍ നിന്നുള്ള ഓഹരികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഈ നിക്ഷേപ രീതിയിലൂടെ രേഖപ്പെടുത്തുന്നത് 21 ശതമാനം വരെ സി.എ.ജി.ആര്‍ ആണ്.
3. മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്: അഞ്ചു വര്‍ഷം കൊണ്ട് 19.2 ശതമാനം വരെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ട്.
4. കോണ്‍ട്രാ ഫണ്ട്: നിലവിലെ വിപണി പ്രവണതകളില്‍ നിന്ന് മാറിയുള്ള നിക്ഷേപ രീതിയിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയത് 27 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചാ നിരക്ക്.
5. എം.എന്‍.സി ഫണ്ട്: ബഹുരാഷ്ട്ര കമ്പനികളുടെ മെച്ചപ്പെട്ട കോര്‍പറേറ്റ് രീതികള്‍ വഴി കൂടുതല്‍ ചാഞ്ചാട്ടങ്ങളിലില്ലാത്ത ഈ മേഖലയിലെ നിക്ഷേപം 19 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച അഞ്ചു വര്‍ഷമായി കാണിക്കുന്നുണ്ട്.
6. നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ട്: ലാര്‍ജ് കാപ് ഇടം പ്രയോജനപ്പെടുത്തുന്ന നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ടുകള്‍ അഞ്ചു വര്‍ഷത്തിനിടയില്‍ നല്‍കിയത് ശരാശരി 18 ശതമാനം പ്രതിഫലമാണ്.
7. സെക്ടറല്‍ ഫണ്ട്: ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എം.എഫുകള്‍ കുറച്ചുകാലമായി മികച്ച പ്രകടനത്തിലാണ്. ഇപ്പോഴത്തെ വലിയ ആര്‍പ്പുവിളികള്‍ക്കൊപ്പമില്ലെങ്കിലും, അടുത്ത അഞ്ചു വര്‍ഷം മെച്ചപ്പെട്ട മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.
8. ടെക്‌നോളജി മ്യൂച്വല്‍ ഫണ്ട്: കുറച്ചുകാലമായി പ്രകടനം മോശം. എന്നാല്‍ ലോകമെങ്ങും പലിശ നിരക്ക് താഴ്ത്തുന്നത് ഈ മേഖലക്ക് ഗുണകരമാകുമെന്ന് കരുതുന്നു.
9. ലാര്‍ജ് ക്യാപ് ഫണ്ട്: ന്യായയുക്തമായ മൂല്യനിര്‍ണയം ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. നിക്ഷേപമൊഴുക്ക് ഈ മേഖലയില്‍ കൂടുതലായി വരാന്‍ സാധ്യതയുള്ളതു കൊണ്ട് മികച്ച നിലയില്‍ നടത്തുന്ന ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 19 ശതമാനം പ്രതിഫലം നല്‍കിയിട്ടുണ്ട്.
10. ഇ.എല്‍.എസ്.എസ് ഫണ്ട്. മൂന്നു വര്‍ഷത്തേക്ക് നിക്ഷേപം അനക്കാനാവില്ലെന്ന മെച്ചം ഈ ഫണ്ടുകള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയേറെ. അഞ്ചു വര്‍ഷം കൊണ്ട് 22 മുതല്‍ 28 ശതമാനം വരെ പ്രതിഫലമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Next Story
Videos