സംസ്ഥാനങ്ങള്‍ക്ക് കാറുകളുടെ എണ്ണത്തിലും അസമത്വം, 38 ശതമാനം രജിസ്‌ട്രേഷനും ഈ 5 സംസ്ഥാനങ്ങളില്‍
2022-23ന്റെ ആദ്യപകുതിയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍- സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ എണ്ണം 1.4 ദശലക്ഷത്തോളം ആണ്. അതില്‍ 37.8 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി (കേന്ദ്രഭരണ പ്രദേശം), കര്‍ണാടക, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഒഡീഷ, അസം, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവയാണ് കാര്‍ രജിസ്‌ട്രേഷനില്‍ പിന്നില്‍ നില്‍ക്കുന്നവ.
ആകെ കാര്‍ രജിസ്‌ട്രേഷനില്‍ അവസാന 5 സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ സംഭാവന 18.9 ശതമാനം ആണ്. ആദ്യ അഞ്ചിലുള്ള സമ്പന്ന സംസ്ഥാനങ്ങളില്‍ അവസാന സ്ഥാനക്കാരയ സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ ആണ് നടക്കുന്നത്. 2021-22 കാലയളവില്‍ ഈ സംസ്ഥാനങ്ങളിലെ കാര്‍ രജിസ്‌ട്രേഷന്‍ യഥാക്രമം 35.6 ശതമാനം, 18.9 ശതമാനം എന്നിങ്ങനെയായിരുന്നു.
2005-06 കാലയളവില്‍ രാജ്യത്തെ 2.5 ശതമാനം കുടുംബങ്ങള്‍ക്കാണ് കാറ് ഉണ്ടായിരുന്നത്. 2021 ആവുമ്പോഴേക്കും അത് 8 ശതമാനത്തില്‍ എത്തി. വെറും 5.5 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് 15 വര്‍ഷം കൊണ്ട് ഉണ്ടായത്. അതേ സമയം 54 ശതമാനം കുടുംബങ്ങളും ഇരുചക്രവാഹനം സ്വന്തമായുള്ളവരാണ്. രാജ്യത്തെ വ്യക്തിഗത വായ്പകളില്‍ 12 ശതമാനവും വാഹനങ്ങള്‍ വാങ്ങാനായി എടുത്തിട്ടുള്ളവയാണ്.