ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ്; ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ അദാനി

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ (Legends League Cricket) ഫ്രാഞ്ചൈസികളെ സ്വന്തമാക്കാന്‍ ഒരുങ്ങി അദാനിയും ജിഎംആര്‍ ഗ്രൂപ്പും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ നടത്തുന്ന ടി-20 ലീഗാണ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ്. നേരത്തെ യുഎഇ ടി20 ലീഗിലും ഇരു കമ്പനികളും ടീമിനെ സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമകളാണ് ജിഎംആര്‍ (GMR Group). ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ 4 ടീമുകളാണ് പങ്കെടുക്കുന്നത്. മറ്റ് രണ്ട് ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ 16ന് തുടങ്ങുന്ന ലീഗിലെ ആദ്യ മത്സരം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) നയിക്കുന്ന ഇന്ത്യ മഹാരാജാസും വേള്‍ഡ് ജെയിന്റ്‌സും തമ്മിലാണ്. ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗനാണ് വേള്‍ഡ് ജെയിന്റ്‌സിന്റെ നായകന്‍.

ഏകദേശം 15 മില്യണ്‍ ഡോളറാണ് ലീഗിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആറ് മത്സരങ്ങള്‍ ഉള്ള ലീഗ് ഒക്ടോബര്‍ എട്ടിനാണ് അവസാനിക്കുന്നത്. കൊല്‍ക്കത്ത, ലഖ്‌നൗ, കട്ടക്ക്, ജോദ്പൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് മത്സരങ്ങള്‍.

Related Articles

Next Story

Videos

Share it