കഴിഞ്ഞ വര്‍ഷം വരെ ഒരു രാജ്യത്തിന്റെ ധനമന്ത്രി, ഇപ്പോള്‍ ഊബര്‍ ഓടിക്കുന്നു !

2021 പകുതിവരെ ഒരു രാജ്യത്തിന്റെ ധനമന്ത്രിയായിരുന്ന ആള്‍ ഇന്ന് അമേരിക്കയില്‍ ഊബര്‍ ടാക്‌സി ഓടിക്കുകയാണ്. പറഞ്ഞു വരുന്നത് അഫ്ഗാനിസ്ഥാന്‍ ധനമന്ത്രിയായിരുന്ന ഖാലിന്ദ് പയേന്ദയെക്കുറിച്ചാണ്.

താലിബാന്‍ അഫ്ഗാന്‍ പൂര്‍ണമായും പിടിച്ചെടുക്കും മുമ്പ് പ്രസിഡന്റ് അഷ്റഫ് ഗനി അഹമ്മദ്സായിയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് രാജ്യം വിട്ടയാളാണ് ഖാലിദ് പയേന്ദ. കുടുംബം നോക്കാന്‍ ടാക്‌സി ഓടിക്കുന്നതിനൊപ്പം ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായും ഈ മുന്‍ ധനമന്ത്രി ജോലി ചെയ്യുന്നുണ്ട്.
വാഷിങ്ടണ്‍ പോസ്റ്റാണ് ഡ്രൈവറായി ജോലി നോക്കുന്ന ഖാലിന്ദ് പയേന്ദയുടെ വാര്‍ത്ത പുറത്തുവിട്ടത്. താന്‍ ഒരു വലിയ പരാജയത്തിന്റെ ഭാഗമായിരുന്നു എന്നും ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കല്‍ ശ്രമകരമാണെന്നുമാണ് അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സ്വയം പരിഷ്‌കരിക്കാനുള്ള ഇച്ഛാശക്തി അഫ്ഗാന്‍ ജനതയ്ക്ക് ഇല്ലെന്ന് പറഞ്ഞ അദ്ദേഹം അമേരിക്ക തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നും ആരോപിച്ചു. താലിബാന്‍ രാജ്യം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഷ്റഫ് ഗനി ഉള്‍പ്പടെയുള്ള പ്രധാന നേതക്കാന്മാരൊക്കെ രാജ്യം വിട്ടിരുന്നു.


Related Articles
Next Story
Videos
Share it