ജെഫ് ബെസോസ് പറക്കുന്നു, അഞ്ചാം വയസിലെ സ്വപ്‌നം സഫലമാക്കാന്‍

തന്റെ ജീവിതാഗ്രഹം സഫലമാക്കാന്‍ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ്. സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലൂ ഓറിജിന്റെ പേടകത്തിലാണ് ജൂലൈ 20 ന് ബഹിരാകാശത്തേക്ക് ജെഫ് ബെസോസ് യാത്ര തിരിക്കുന്നത്. സഹോദരന്‍ മാര്‍ക്ക് ബെസോസും അദ്ദേഹത്തോടൊപ്പമുണ്ടാകും.

ബ്ലു ഒറിജിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യ പേടകമായ ന്യു ഷപ്പേഡ് റോക്കറ്റ് ഷിപ്പാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ ബഹരാകാശ യാത്രക്കായി ജെഫ് ബെസോസ് തെരഞ്ഞെടുത്തത്. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന പേടകത്തിലെ മൂന്നാമത്തെ സീറ്റ് ഇപ്പോള്‍ ലേലത്തില്‍ വച്ചിരിക്കുകയാണ് കമ്പനി. ഏകദേശം 20 കോടി രൂപയാണ് ലേലത്തിലെ അടിസ്ഥാന വില. ഈ തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനാണ് തീരുമാനം. ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് ഷിപ്പ് ഭൂമിക്കു മുകളില്‍ നിന്ന് 62 മൈല്‍ (100 കിലോമീറ്റര്‍) അകലെയുള്ള സബോര്‍ബിറ്റല്‍ ബഹിരാകാശം വരെ പറക്കാനാകുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
'എനിക്ക് അഞ്ച് വയസുള്ളപ്പോള്‍ ബഹിരാകാശത്തേക്ക് പോകണമെന്ന് ഞാന്‍ സ്വപ്നം കണ്ടു,'' ജെഫ് ബെസോസ് തന്റെ ബഹിരാകാശ യാത്ര ന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിങ്ങനെയാണ്. 'ജൂലൈ 20 ന് ഞാന്‍ എന്റെ സഹോദരനോടൊപ്പം ആ യാത്ര നടത്തും. ഏറ്റവും വലിയ സാഹസികത, എന്റെ ഉറ്റ ചങ്ങാതിയോടൊപ്പം,' അദ്ദേഹം പറഞ്ഞു.


Related Articles
Next Story
Videos
Share it