വൈറസ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കും, മറ്റു പ്രവാസികളെ നാട്ടിലെത്തിക്കാം ; ആശ്വാസ പ്രഖ്യാപനവുമായി യുഎഇ

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുമ്പോഴും ലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് യുഎഇ അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്. രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന വിശദീകരിച്ചത്.

ഇതിനോടകം തന്നെ പതിനൊന്നായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മാത്രം 1369 രോഗികളും ഇതുവരെയുള്ള ആകെ മരണം 79 ആണെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടിയെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പ്രവാസി മലയാളികള്‍ ആവശ്യപ്പെട്ടിരുന്നത്.

ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറായവരുടെ യാത്രാ നടിപടികളും ചെയ്യണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് യുഎഇയുടെ ഭാഗത്ത് നിന്നും ആശ്വാസകരമായ പ്രഖ്യാപനവും ഉണ്ടാവുന്നത്.

കൊറോണ വൈറസ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കും. ശേഷിക്കുന്നവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കാമെന്നാണ് യുഎഇ അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. നൂറുകണക്കിന് പ്രവാസി മലയാളികളുടെ ആവശ്യകതയാണ് ഇതോടെ നിറവേറുന്നത്. മെഡിക്കല്‍ പരിശോധന നടത്തി രോഗ ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നതാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ജാഗ്രതയോടെ

കോവിഡ് ഇല്ലെങ്കിലും, വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് ആള്‍ക്കാരെ എത്തിക്കുമ്പോള്‍ ഏറെ ജാഗ്രത വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it