ഉത്തര്‍പ്രദേശില്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ബി.ജെ.പി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? ഉന്നതതല പരിശോധനയിലേക്ക് കടന്നിരിക്കുകയാണ് ബി.ജെ.പി. പ്രധാനമായും 10 ചോദ്യങ്ങള്‍ക്കാണ് ബി.ജെ.പി ഉത്തരം തേടുന്നത്.
1. പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ എത്രത്തോളം സജീവമായിരുന്നു?
2. കേന്ദ്ര-സംസ്ഥാന ബി?.ജെ.പി സര്‍ക്കാറുകളുടെ തീരുമാനങ്ങള്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടോ?
3. പാര്‍ട്ടി നേതാക്കള്‍ സ്വന്തം ജാതി വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ നീക്കങ്ങള്‍ എന്തൊക്കെയായിരുന്നു?
4. എന്തുകൊണ്ടാണ് ഒരു ജാതി വിഭാഗത്തില്‍ പെട്ട വോട്ടര്‍മാര്‍ പാര്‍ട്ടിയില്‍ നിന് അകന്നത്?
5. ഹിന്ദു വോട്ടര്‍മാര്‍ ജാതി അടിസ്ഥാനത്തില്‍ ഭിന്നിക്കാന്‍ കാരണമെന്ത്?
6. നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ വിവിധ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കി?
7. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നോ?
8. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സൃഷ്ടിച്ചെടുത്ത ആഖ്യാനങ്ങള്‍ എത്രത്തോളം ഫലം ചെയ്തു?
9. ?പ്രതിപക്ഷം പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയ വിഷയങ്ങള്‍ എന്തൊക്കെയാണ്? പ്രതിപക്ഷ സ്ഥാനാര്‍ഥികളുടെ താഴെത്തട്ടിലെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു?
10. ഭരണഘടന, സംവരണം എന്നീ വിഷയങ്ങള്‍ പ്രചാരണത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തി?
കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണമെന്നിരിക്കേ, ബി.ജെ.പിക്ക് കിട്ടിയത് 240 സീറ്റാണ്. 32 സീറ്റിന്റെ ഈ കുറവ് പ്രധാനമായും യു.പിയുടെ 'സംഭാവന'യാണെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. 80 സീറ്റുള്ള യു.പിയില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് 62 സീറ്റ് കിട്ടിയിരുന്നത് ഇത്തവണ 33 ആയി ചുരുങ്ങി. ഫലത്തില്‍ കുറഞ്ഞത് 29 സീറ്റ്.
Related Articles
Next Story
Videos
Share it