കോവിഡ് മരണം; പ്രതിമാസം 5000 രൂപവീതം 3 വര്‍ഷത്തേക്ക് വരെ ധനസഹായം, ഇപ്പോള്‍ അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

കോവിഡ് മരണമാണെന്ന് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആധാര്‍, റേഷന്‍കാര്‍ഡ്, പാസ്ബുക്ക് എന്നിവയാണ് അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍. സൈറ്റിലൂടെ നല്‍കുന്ന അപേക്ഷ വില്ലേജ് ഓഫീസര്‍ പരിശോധിച്ച് അതാത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. അപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുന്നത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആണ്.
ധനസഹായം
ഒറ്റത്തവണയായി 50,000 രൂപയാണ് സഹായമായി ലഭിക്കുക. ബിപിഎല്‍ കുടുംബം ആണെങ്കില്‍ പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷം ( 36 മാസം) ലഭിക്കും. കേരളത്തില്‍ സ്ഥിരതാമസമാക്കിയ, സംസ്ഥാനത്തിന് പുറത്തോ വിദേശ രാജ്യങ്ങളില്‍ വെച്ചോ കോവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബങ്ങള്‍ക്കും ധസഹായത്തിന് അപേക്ഷിക്കാം.


Related Articles
Next Story
Videos
Share it