തുടര്‍ച്ചയായ നാലാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെ

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 44 ദിവസത്തിനിടെ പ്രതിദിന കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. 24 മണിക്കൂറിനിടെ 1,86,364 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയെത്തുന്നത്. 24 മണിക്കൂറിനിടെ 3,660 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെയായി 2,75,55,457 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

അതേസമയം തുടര്‍ച്ചയായി നാലാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തിയത് ആശ്വാസകരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് വര്‍ധിച്ചതിനാല്‍ ആക്ടീവ് കേസുകളുടെ എണ്ണവും കുറയുന്നുണ്ട്. 90.34 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 23,43,152 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്.


Related Articles

Next Story

Videos

Share it