മരണം രണ്ടായിരത്തില്‍ താഴെ: രാജ്യത്ത് പുതുതായി 62,480 കോവിഡ് ബാധിതര്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ ആക്ടീവ് കേസുകളുടെ എണ്ണം 73 ദിവസങ്ങള്‍ക്ക് ശേഷം എട്ട് ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ പുതുതായി 62,480 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് 1,587 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ 36 ാം ദിവസവും പ്രതിദിനകേസുകളേക്കാള്‍ രോഗമുക്തി വര്‍ധിക്കുന്നത് രാജ്യത്തിന് ആശ്വാസകരമാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കുറഞ്ഞിട്ടുണ്ട്. 3.24 ശതമാനമാണ് 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 11 ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,000 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 28,580,647 ആയി ഉയര്‍ന്നു. ആക്ടീവ് കേസുകള്‍ 798,656 ആയി കുറഞ്ഞു. ആകെ രോഗം ബാധിച്ചവരുടെ 2.78 ശതമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നില്‍.






Related Articles
Next Story
Videos
Share it