ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശം കേന്ദ്രം പുതുക്കി: മാറ്റങ്ങള്‍ അറിയാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി. ഒരു സംസ്ഥാനത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങളാണ് പുതുക്കിയത്. എങ്കിലും ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വന്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും. പുതുക്കിയ ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശം പ്രകാരം, രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്യാതെ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതാണ്. വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും രോഗലക്ഷണമുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണം.

അതേസമയം, രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് ഓരോ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ക്വാറന്റൈന്‍, ഐസോലേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാവുന്നതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വിമാന യാത്രയ്ക്ക് പിപിഇ കിറ്റ് ധരിക്കേണ്ടിതലെന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കോവിഡ് രണ്ടാം തരംഗം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വ്യോമ-റെയ്ല്‍-റോഡ് ഗതാഗതങ്ങള്‍ക്ക് നേരത്തെ നല്‍കിയ ഇളവുകള്‍ക്ക് പുറമെയാണ് പുതിയ മാര്‍ഗിനിര്‍ദേശം.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it