രാജ്യത്ത് കോവിഡ് മൂലം മരിച്ചത് 269 ഡോക്ടര്‍മാര്‍

കോവിഡ് 19 നെ തുടര്‍ന്ന് ഏപ്രില്‍ വരെ രാജ്യത്ത് മരിച്ചത് 269 ഡോക്ടര്‍മാര്‍. ബീഹാര്‍ (78), ഉത്തര്‍പ്രദേശ് (37), ഡല്‍ഹി (28) എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) വ്യക്തമാക്കുന്നു. ഇന്നലെ ഐഎംഎയുടെ മുന്‍ പ്രസിഡന്റ് പത്മശ്രീ ഡോ. കെ കെ അഗര്‍വാള്‍ ദല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

മരിച്ചവരില്‍ മൂന്നു ശതമാനം ഡോക്ടര്‍മാര്‍ക്ക് മാത്രമേ കോവിഡിനെതിരായ വാക്‌സിനേഷന്‍ നല്‍കിയുള്ളൂവെന്ന് ഐഎംഎ പറയുന്നു. രാജ്യത്തെ ഡോക്ടര്‍മാരില്‍ 66 ശതമാനം പേരാണ് അഞ്ചു മാസത്തിനിടയില്‍ രണ്ടു ഡോസും എടുത്തിട്ടുള്ളത്.
26 കാരനായ ഡോ അനസ് മുജാഹിദാണ് മരിച്ച ഡോക്ടര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞത്. ദല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ ഹോസ്പിറ്റലിലായിരുന്നു ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
കോവിഡിന്റെ രണ്ടാം വരവ് ശാരീരികവും മാനസികവുമായ പിരുമുറുക്കമാണ് ഡോക്ടര്‍മാരില്‍ സൃഷ്ടിക്കുന്നതെന്ന് ഐഎംഎ പറയുന്നു. അടുത്തിടെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യയും ചെയ്തിരുന്നു.


Related Articles
Next Story
Videos
Share it