Begin typing your search above and press return to search.
രാജ്യത്തെ ടിപിആര്‍ 2.91 ആയി കുറഞ്ഞു: പുതുതായി 54,069 കേസുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,00,82,778 ആയി. 1,321 പേരാണ് കോവിഡിനെ തുടര്‍ന്ന് 24 മണിക്കൂറിനിടെ മരണപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 3,91,981 ആയി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ആക്ടീവ് കേസുകളുടെ എണ്ണം 6,27,057 ആയി. ആകെ രോഗബാധിതരുടെ 2.08 ശതമാനം. രോഗമുക്തി 96.61 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ മാത്രം 64.89 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിയത്. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 30.16 കോടിയായി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനമായി കുറഞ്ഞു. തുടര്‍ച്ചയായി 17 ദിവസമായി ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും 3.04 ശതമാനമായി കുറഞ്ഞുവെന്ന് മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം തുടര്‍ച്ചയായി 42 ദിവസമായി പ്രതിദിന കേസുകളേക്കാള്‍ കുറവാണ്. 1.30 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇന്നലെ മാത്രം 18,59,469 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
Next Story
Videos