Begin typing your search above and press return to search.
സംസ്ഥാനത്ത് ടിപിആര്‍ കുറയുന്നില്ല: പുതുതായി 12,456 പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് കോവിഡ് ആശങ്കയൊഴിയുന്നില്ല. 24 മണിക്കൂറിനിടെ പുതുതായി രോഗം കണ്ടെത്തിയത് 12,456 പേര്‍ക്ക്. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനെയാണ് പുതുതായി രോഗം കണ്ടെത്തിയവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ ആകെ മരണം 13,640 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
62 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗം കണ്ടെത്തിയവരില്‍ പെടുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. തിരുവനന്തപുരം 1471, കൊല്ലം 1140, പത്തനംതിട്ട 479, ആലപ്പുഴ 759, കോട്ടയം 425, ഇടുക്കി 267, എറണാകുളം 1172, തൃശൂര്‍ 1856, പാലക്കാട് 1183, മലപ്പുറം 1535, കോഴിക്കോട് 814, വയനാട് 274, കണ്ണൂര്‍ 502, കാസര്‍ഗോഡ് 638 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,43,909 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Next Story
Videos