ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 06

കേരളത്തില്‍ ഇന്ന് കൊറോണ പോസീറ്റീവ് കേസുകളില്ല

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ബാധയുണ്ടായിരുന്ന ഏഴ് പേര്‍ രോഗമുക്തരായി.

ഇന്ത്യയില്‍ - 49,391 കൊറോണ ബാധിതര്‍, മരണ സംഖ്യ ഇതുവരെ 1,694

ലോകത്ത് - 3,66,3911 കോവിഡ് ബാധിതര്‍. 2,57,301 മരണമാണ് മെയ് ആറ് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

232 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്സ്

സെന്‍സെക്സ് 31685 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 9270ലും.

കേരള കമ്പനികളുടെ പ്രകടനം

പത്ത് കേരള കമ്പനികളുടെ വില ഇന്നലത്തേതിനേക്കാള്‍ ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ വില 13 രൂപ ഉയര്‍ന്നു.

ഇ വെ ബില്ലുകളുടെ കാലാവധി മെയ് 31 വരെ നീട്ടി

പ്രവാസികള്‍ നാളെ മുതല്‍ എത്തും

വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ നാളെ മുതല്‍ കേരളത്തിലെത്തും. ഏവിയേഷന്‍ മന്ത്രാലയം ഇതിനായി വിമാനങ്ങളും പ്രതിരോധ വകുപ്പ് കപ്പലുകളം സജ്ജമാക്കിയിട്ടുണ്ട്.

കൊറാണ വാക്സിന്‍ ; അവകാശവാദവുമായി ഇറ്റലി

കൊറാണ വാക്സിന്‍ വികസിപ്പിച്ചതായുള്ള അവകാശവാദവുമായി ഇറ്റലി. റോമിലെ ആശുപത്രിയില്‍ ഇത് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു ഫലം ഉറപ്പാക്കിയതായി അറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തില്‍

മെയ് മൂന്നിന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തിലെത്തിയെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി.ലോക്ക്ഡൗണ്‍ മൂലം കഴിഞ്ഞ മാസം 12.20 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

പ്രമുഖ ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തി ബാങ്ക് ഓഫ് അമേരിക്ക

ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് , ഐസിഐസിഐ ബാങ്ക് എന്നിവയുടെ റേറ്റിംഗ് ബാങ്ക് ഓഫ് അമേരിക്ക താഴ്ത്തി. കോവിഡ് മൂലം കിട്ടാക്കടം ഉയരുമെന്ന നിഗമനമാണ് കാരണം.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വര്‍ദ്ധിച്ച് 33760.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it