വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല: റിപ്പോര്‍ട്ടുമായി ഡല്‍ഹി എയിംസ്

രജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ ആശ്വാസമേകുന്ന റിപ്പോര്‍ട്ടുമായി ഡല്‍ഹി എയിംസ്. വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിച്ച് ആരും തന്നെ മരിച്ചിട്ടില്ലെന്നാണ് ഡല്‍ഹി എയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

പഠനം പറയുന്നത് ഇങ്ങനെ: ഏപ്രില്‍-മെയ് മാസങ്ങളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ ബാധിച്ചവരില്‍ ആരും തന്നെ മരണപ്പെട്ടിട്ടില്ല. കോവിഡ് രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍. ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളെ കുറിച്ച് ഡല്‍ഹി എയിംസ് ആദ്യഘട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
രണ്ട് വാക്‌സിനും സ്വീകരിച്ച കോവിഡ് ബാധിച്ചവര്‍ക്ക് രോഗം ഗുരുതരമായിട്ടില്ല. എങ്കിലും മിക്കവര്‍ക്കും 5-7 ദിവസം വരെ കടുത്ത പനിയുണ്ടായിരുന്നു. 21 നും 92 നും ഇടയില്‍ പ്രായമുള്ള കൊമോര്‍ബിഡിറ്റി രോഗികളല്ലാത്തവരിലാണ് എയിംസ് പഠനം നടത്തിയത്. ഇതില്‍ 41 പേര്‍ പുരുഷന്‍മാരും 22 പേര്‍ സ്ത്രീകളുമാണ്. നിലവില്‍ രാജ്യത്ത് 22 കോടിയിലധികം പേരാണ് കോവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത്.



Related Articles
Next Story
Videos
Share it