Begin typing your search above and press return to search.
[Live Update] : ബിസിനസ് വാർത്തകൾ
Live Updates
- 3 Oct 2024 3:08 PM IST
ആപ്പിള്‍ എയര്‍പോഡ് നിര്‍മാണം ഇന്ത്യയില്‍
ആപ്പിള്‍ എയര്‍പോഡുകളുടെ നിര്‍മാണം ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍. ഫോക്സ്കോണിന്റെ തെലങ്കാന യൂണിറ്റിലാണ് കയറ്റുമതി ലക്ഷ്യമിട്ടുള്ള നിര്‍മാണം ആരംഭിക്കുന്നത്. - 3 Oct 2024 2:58 PM IST
മുത്തൂറ്റും ഗൂഗിള്‍ പേയുമായി പങ്കാളിത്തം
സ്വര്‍ണപണയ വായ്പയില്‍ മുത്തൂറ്റ് ഫിനാന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഗൂഗിള്‍ പേ. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ പേമെന്റ്സ് സ്ഥാപനമാണ് ഗൂഗിള്‍ പേ. - 3 Oct 2024 12:56 PM IST
അസ്ഹദുദ്ദീന് ഇ.ഡി സമന്‍സ്
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാന്‍ വിളിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). - 3 Oct 2024 12:39 PM IST
കൂപ്പുകുത്തി ഓഹരി വിപണി
സെന്‍സെക്സ് ഇടിഞ്ഞത് 1,300 പോയന്റിലേറെ; നിഫ്റ്റിയില്‍ 400 പോയന്റ് ഇടിവ്. ഇസ്രായേല്‍-ഇറാന് സംഘര്‍ഷം പ്രധാന കാരണം. ഇതുമൂലം എണ്ണവില ഉയരുന്നു. വിദേശ സ്ഥാപന നിക്ഷേപകരുടെ പണം ഇന്ത്യയില്‍ നിന്ന് ഏതാനും ദിവസമായി ചൈനയിലേക്ക്. ലാഭമെടുക്കല്‍ തുടരുന്നു. ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് വിപണി ചട്ടങ്ങള്‍ സെബി കടുപ്പിച്ചതും ഇടിവിന് കാരണം. - 3 Oct 2024 12:01 PM IST
പാലക്കാട് മെഡിസിന്, ബൊട്ടാണിക്കല്‍ വ്യവസായത്തിന്റെ രാജ്യത്തെ പ്രധാന ഹബ്ബാകും.
രാജ്യത്ത് പുതുതായി സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളും വിവിധ സെക്ടറുകളിലെ രാജ്യത്തെ പ്രധാന വ്യവസായ ഹബ്ബുകളാകും. മെഡിസിന്‍സ്, ബൊട്ടാണിക്കല്‍ വ്യവസായത്തിന് പ്രാമുഖ്യം കൊടുക്കുന്നതാണ് പാലക്കാട് സമാര്‍ട്ട് സിറ്റി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ആഗ്രയിലെ സ്മാര്‍ട്ട് സിറ്റി വികസിപ്പിക്കുന്നത്.
- 3 Oct 2024 11:34 AM IST
പാലാരിവട്ടം, കാക്കനാട് മേഖലയില്‍ ഗതാഗത കുരുക്ക് രൂക്ഷം, കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണം 'ദുരിത പര്വ'മാകുന്നു
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുളള 11.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
- 3 Oct 2024 10:34 AM IST
തേങ്ങ വില കുതിക്കുന്നു
നാളികേരത്തിന് വിലക്കയറ്റം. ചിലേടങ്ങളില്‍ 65 രൂപയോളമായി. തമിഴ്നാട്ടില്‍ നിന്ന് വരവ് കുറഞ്ഞതും ഭക്ഷ്യ എണ്ണ ഇറക്കുതി തീരുവ കൂട്ടിയതും പ്രധാന കാരണങ്ങള്‍. - 3 Oct 2024 9:58 AM IST
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍
ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖത്തിലെ പി.ആര് ഏജന്‍സി ഇടപെടല്‍, പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ എന്നിവ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ 11നാണ് പിണറായി മാധ്യമങ്ങളെ കാണുന്നത്. - 3 Oct 2024 9:53 AM IST
ഇരുചക്ര വാഹന വില്പനയില് വര്‍ധന
ഇരുചക്ര വാഹന വില്പനയില് ഗണ്യമായ വര്‍ധന രേഖപ്പെടുത്തി സെപ്തംബര്‍. ഒന്‍പതു മുതല്‍ 28 ശതമാനം വരെ വര്‍ധനവാണ് വിവിധ കമ്പനി ബ്രാന്‍ഡുകള്‍ക്ക് ഉണ്ടായത്.
Next Story
Videos