[Live Update] : ബിസിനസ് വാർത്തകൾ
ധനം ബിസിനസ് വാർത്തകളും തത്സമയ അപ്ഡേറ്റുകളും അറിയാം
Live Updates
- 1 Oct 2024 11:49 AM IST
കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ കൊച്ചിയില്‍ വരുന്നു, വാട്ടര്‍ ടാക്സി; ജല ഗതാഗത വകുപ്പിന്റെ പദ്ധതി ഇങ്ങനെ
1.4 കോടി രൂപ ചെലവിലാണ് സ്പീഡ് വെസൽ നിർമ്മിക്കുക
- 1 Oct 2024 11:48 AM IST
കേരളത്തില്‍ സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാം വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. പവന് വില 240 രൂപ കുറഞ്ഞു 56,400 രൂപയുമാണ്.
- 1 Oct 2024 11:47 AM IST
ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു; ഹോട്ടല്‍ ഭക്ഷണം പൊള്ളും
രാജ്യത്ത് എല്‍.പി.ജി വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് (ഒക്ടോബര്‍ 1) നിലവില്‍ വരുന്ന വിലവര്‍ധനവില്‍ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 48.50 രൂപയാണ് ഉയര്‍ത്തിയത്.
- 27 Sept 2024 3:39 PM IST
ഓഹരി വിപണിയുടെ നേട്ടക്കുതിപ്പ് അവസരമാക്കി പ്രൊമോട്ടർമാർ, വിറ്റത് ഒരു ലക്ഷം കോടിയുടെ ഓഹരികൾ
ഓഹരി വിപണി റെക്കോഡ് ഭേദിച്ചു മുന്നേറുമ്പോള്‍ അത് അവസരമാക്കുകയാണ് കമ്പനികളുടെ പ്രമോട്ടര്‍മാര്‍. ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ ഇതു വരെ 180 കമ്പനികളുടെ പ്രമോട്ടര്‍മാര്‍ ചേര്‍ന്ന് ഒരു ലക്ഷം കോടി രൂപയോളം മൂല്യം വരുന്ന ഓഹരികളാണ് വിറ്റഴിച്ചത്.
- 27 Sept 2024 3:37 PM IST
കേന്ദ്ര മുന്നറിയിപ്പിന് പുല്ലുവില, ഭക്ഷ്യഎണ്ണ വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍; തിരിച്ചടി ബേക്കറി, ഹോട്ടല്‍ മേഖലയ്ക്കും
നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ പാമോയില്‍, വനസ്പതി, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചു
- 27 Sept 2024 3:31 PM IST
ദിവസം ₹1,035 വരെ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്രം
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതന നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുന്നതിനാണ് നടപടി.
- 27 Sept 2024 3:30 PM IST
നവാസ് മീരാന്റെ സ്വപ്നപദ്ധതി ബംപര്‍ ഹിറ്റ്, ഒഴുകിയെത്തി പതിനായിരങ്ങള്‍, ടിവി റേറ്റിംഗിലും കുതിപ്പ്; സൂപ്പര്‍ ലീഗ് ക്ലിക്ക്ഡ്
സൂപ്പര്‍ ലീഗ് തുടങ്ങുന്ന സമയത്ത് ഈ പുതിയ പരീക്ഷണം ഏതുരീതിയില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു
- 27 Sept 2024 3:30 PM IST
ഓസ്ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ ഒന്നുമുതല്‍
1,000 പേര്‍ക്ക് ഓസ്ട്രേലിയിലേക്ക് പോകുന്നതിനാണ് അവസരം.
- 27 Sept 2024 12:08 PM IST
വിശ്രമം കഴിഞ്ഞു, വീണ്ടും റോക്കറ്റിലേറി സ്വര്‍ണം; എട്ട് ദിവസത്തിനിടെ 2,200 രൂപയുടെ വര്‍ധന
ഒരു ദിവസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.