ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 07, 2021

ജിഡിപി 7.7 ശതമാനം കുറയുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 7.7 ശതമാനം കുറയുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു. 1952 ലെ റെക്കോര്‍ഡ് വാര്‍ഷിക സങ്കോചമാകും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇത്തരത്തില്‍ അഭിമുഖീകരിക്കേണ്ടി വരുക. 2020-21 വര്‍ഷത്തില്‍ സ്ഥിരമായ ജിഡിപി 134.40 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയുണ്ട്. 2019-20 വര്‍ഷത്തെ ജിഡിപിയുടെ താല്‍ക്കാലിക എസ്റ്റിമേറ്റ് 145.66 ലക്ഷം കോടി രൂപയാണ്.

200 കോടി രൂപ നിക്ഷേപം നടത്തി ലുലു ഗ്രൂപ്പ്

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഗ്രേറ്റര്‍ നോയിഡയില്‍ 200 കോടി രൂപ നിക്ഷേപിച്ച് ഉത്തര്‍പ്രദേശില്‍ വിപുലമായ പദ്ധതിക്കൊരുങ്ങുന്നു. സംസ്ഥാനത്തെ കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളിലേക്കാണ് ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുക. ഇതിനായി യു പി സര്‍ക്കാര്‍ ഗ്രേറ്റര്‍ നോയിഡയില്‍ 20 ഏക്കര്‍ അനുവദിച്ചു. ഇവിടെ ഒരു കാര്‍ഷിക ഉല്‍പാദന സോഴ്‌സിംഗ്, പ്രോസസ്സിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക് സെന്റര്‍ എന്നിവയ്ക്കായാണ് 200 കോടി രൂപ മുതല്‍ മുടക്കുന്നത്.

പുകവലി വിരുദ്ധ നിയമം കര്‍ശനമാകുന്നു; സിഗരറ്റ് കമ്പനികള്‍ പ്രതിസന്ധിയിലേക്ക്

ഇന്ത്യയില്‍ പുകവലി വിരുദ്ധ നിയമം കൂടുതല്‍ ശക്തമാകുന്നതോടെ സിഗരറ്റ് നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഇപ്പോള്‍ തന്നെ സിഗരറ്റ് വില്പന പണ്ടത്തേക്കാളും എത്രയോ കുറഞ്ഞു. ഇനി കര്‍ശന നിയമം കൊണ്ട് വരുന്നതോടെ ഈ മേഖലയിലെ വ്യാപാരം തികച്ചും പ്രതിസന്ധിയില്‍ ആകും.

8.7 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായതായി കണക്ക്
കോവിഡ് മൂലം 8.7 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായതായി കണക്കുകള്‍. ഇവരില്‍ കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. സമീപകാലത്ത് തൊഴില്‍ അന്വേഷിക്കുന്നവരില്‍ 5.67 ലക്ഷം പേരാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. നോര്‍ക്ക വ്യാഴാഴ്ച പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം 13, 27, 330 മലയാളികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ രഹിതരായി തിരിച്ചെത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ് ഇത്.

500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ
ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ എസ്ഐസിയുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായ എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കുന്നു. വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ ഡിമാന്‍ഡ് അനുസരിച്ച് ഈ വര്‍ഷം തന്നെ രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കും. ഗുജറാത്തിലെ ഹാലോളിലെ നിര്‍മാണശാലയില്‍ ആകും 500 കോടിയുടെ വലിയ നിക്ഷേപത്തിന് ആലോചിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് ഇടത്തരം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവി) ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി 2021 അവസാനത്തോടെ ആയിരത്തോളം തൊഴിലാളികളെ നേരിട്ടും അല്ലാതെയും പ്ലാന്റില്‍ നിയമിക്കാന്‍ കമ്പനി ഒരുങ്ങുന്നുമുണ്ട്.

വിപണിയിലെ ലാഭമെടുപ്പ് തുടര്‍ന്നതോടെ ഇന്നും ഓഹരി സൂചികയില്‍ നേരിയ ഇടിവ്. സെന്‍സെക്സ് 80.74 പോയ്ന്റ് ഇടിഞ്ഞ് 48093.32 പോയ്ന്റിലും നിഫ്റ്റി 8.90 പോയ്ന്റ് ഇടിഞ്ഞ് 14137.35 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. സ്മോള്‍, മിഡ്കാപ് ഓഹരികള്‍ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. റിയാല്‍റ്റി ഓഹരികളും നേട്ടമുണ്ടാക്കി.

Exchange Rates Jan 07, 2020
ഡോളര്‍ 73.44
പൗണ്ട് 99.61
യുറോ 90.03
സ്വിസ് ഫ്രാങ്ക് 82.98
കാനഡ ഡോളര്‍ 57.74
ഓസിസ് ഡോളര്‍ 56.80
സിംഗപ്പൂര്‍ ഡോളര്‍ 55.42
ബഹ്‌റൈന്‍ ദിനാര്‍ 194.80
കുവൈറ്റ് ദിനാര്‍ 242.24
ഒമാന്‍ റിയാല്‍ 190.78
സൗദി റിയാല്‍ 19. 57
യുഎഇ ദിര്‍ഹം 19.99

കമ്മോഡിറ്റി വിലകള്‍- Jan 07, 2021
കുരുമുളക് (ഗാര്‍ബിള്‍ഡ്) :347.00(kg)
കുരുമുളക് (അണ്‍ ഗാര്‍ബിള്‍ഡ്): 327.00
ഏലക്ക: 1786.97 (Kg)

റബര്‍ : കൊച്ചി

റബര്‍ 4 ഗ്രേഡ് : 15200
റബര്‍ 5 ഗ്രേഡ് : 14150

റബര്‍ : കോട്ടയം
റബര്‍ 4 ഗ്രേഡ് : 15200
റബര്‍ 5 ഗ്രേഡ് : 14150

സ്വര്‍ണം: 4750, ഇന്നലെ: 4800
വെള്ളി: 69.70, ഇന്നലെ: 71.40
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it