Begin typing your search above and press return to search.
ദുബായ് എക്‌സ്‌പോ 2020: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി യുഎഇ
ദുബായ് എക്‌സ്‌പോ 2020 ന് മുമ്പേ, കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി യുഎഇ. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ദുബായ് എക്‌സ്‌പോ 2020 കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ദുബായ് എക്‌സ്‌പോ നടക്കുക.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇതിനകം തന്നെ യുഎഇ ഇളവുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ക്വാറന്റീന്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കി, ജൂലൈ ഒന്നുമുതല്‍ വിദേശ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കുമെന്ന് അബുദാബി അറിയിച്ചുണ്ട്.
അതുപോലെ ദുബായിലും ഇളവുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ദുബായ് നിവാസികള്‍ക്കും സഞ്ചാരികള്‍ക്കും സംഗീത പരിപാടികള്‍ മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ സംബന്ധിക്കാന്‍ അനുമതിയുണ്ട്. അതിനു പുറമേ മെയ് 17 മുതല്‍ ഒരു മാസക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ റെസ്‌റ്റോറന്റുകളിലും കഫേകളിലും ഷോപ്പിംഗ് മാളുകളിലും ലൈവ് വിനോദ പരിപാടികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് വ്യാപന വേളയില്‍ കടുത്ത നിയന്ത്രണങ്ങളാണ് അബുദാബി ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അബുദാബി തീരുമാനിച്ചത് കോവിഡ് നിയന്ത്രണ വിധേയമായതിന്റെ സൂചനയായും പരിഗണിക്കുന്നുണ്ട്.
ജൂലൈ ഒന്നുമുതല്‍ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അബുദാബി പുനഃരാരംഭിക്കുന്നതിനെ പ്രതീക്ഷയോടെയാണ് എയര്‍ലൈന്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ നോക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ദുബായ് പിന്നീടിതുവരെ അടച്ചിടേണ്ടി വന്നിട്ടില്ല.

Next Story
Videos