പുതിയ റോളില്‍ മസ്‌ക്; ഇനി പെര്‍ഫ്യൂം സെയില്‍സ്മാന്‍

പെര്‍ഫ്യൂം ബ്രാന്‍ഡ് അവതരിപ്പിച്ച് ശതകോടീശ്വരന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌ക് (Elon Musk). ബോറിംഗ് കമ്പനിക്ക് കീഴില്‍ പെര്‍ഫ്യൂം ബ്രാന്‍ഡ് അവതരിപ്പിക്കുമെന്ന് സെപ്റ്റംബറില്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. Burnt Hair എന്ന പേരില്‍ എത്തുന്ന പെര്‍ഫ്യൂമിനെ ലോകത്തെ ഏറ്റവും മികച്ച സുഗന്ധം എന്ന വിശേഷണമാണ് മസ്‌ക് നല്‍കുന്നത്. ട്വിറ്റര്‍ ബയോയില്‍ പെര്‍ഫ്യൂം സെയില്‍സ്മാന്‍ എന്നാണ് മസ്‌ക് സ്വയം വിശേഷിപ്പിക്കുന്നത്.



ബോറിംഗ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പെര്‍ഫ്യൂമിന് 100 യുഎസ് ഡോളറാണ് വില. ഡോഷ് കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചും പെര്‍ഫ്യൂം വാങ്ങാം. 10,000 ബോട്ടിലുകള്‍ വിറ്റുപോയെന്നും ഒരു മില്യണ്‍ ഡോളറിന്റെ വില്‍പ്പന നേടിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരാന്‍ കാത്തിരിക്കുകയാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ടണലുകളിലൂടെയുള്ള ഗതാഗതം സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ്പ് വികസിപ്പിക്കുന്ന മസ്‌കിന്റെ കമ്പനിയാണ് ബോറിംഗ്.

Related Articles
Next Story
Videos
Share it