ട്വിറ്റര്‍ വാങ്ങാന്‍ ഇതുപോര, മസ്‌കിന്റെ പെര്‍ഫ്യൂം Sold Out!!

കഴിഞ്ഞ ആഴ്ചയാണ് ശതകോടീശ്വരന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌ക് (Elon Musk) പെര്‍ഫ്യൂം ബ്രാന്‍ഡ് Burnt Hair അവതരിപ്പിച്ചത്. സ്‌പെഷ്യല്‍ എഡീഷനായി എത്തിയ പെര്‍ഫ്യൂം വെറും ഒരാഴ്ച കൊണ്ടാണ് മസ്‌ക് വിറ്റുതീര്‍ത്തത്. ഏകദേശം 84,00 രൂപ (100 യുഎസ് ഡോളര്‍) വിലയുള്ള 30,000 ബോട്ടിലുകളാണ് ബോറിംഗ് കമ്പനിക്ക് കീഴില്‍ മസ്‌ക് വില്‍പ്പനയ്‌ക്കെത്തിച്ചത്.

ഒക്ടോബര്‍ 12ന് വിൽപ്പന ആരംഭിച്ച പെര്‍ഫ്യന്റെ 20,000 ബോട്ടിലുകളും മണിക്കൂറുകള്‍ കൊണ്ട് വിറ്റുപോയിരുന്നു. ഇതുവരെ 28,700 ബോട്ടിലുകള്‍ വിറ്റുപോയെന്നും ഇനി 1,300 എണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്നും മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബാക്കി ബോട്ടിലുകളും വിറ്റഴിഞ്ഞത്. ഏകദേശം 25.2 കോടിയോളം രൂപയാണ് പെര്‍ഫ്യൂം വില്‍പ്പനയിലൂടെ മസ്‌ക് നേടിയത്.


നിങ്ങള്‍ പെര്‍ഫ്യൂം മേടിച്ചാല്‍ മാത്രമേ തനിക്ക് ട്വിറ്റര്‍ വാങ്ങാനാവു എന്ന മസ്‌കിന്റെ ട്വീറ്റ് വൈറലായിരുന്നു. മസ്‌കിന്റെ ട്വിറ്റര്‍ ഇടപാട് 44 ബില്യണ്‍ ഡോളറിന്റേതാണ്. ഈ വര്‍ഷം ഒക്ടോബറോടെ ട്വിറ്റര്‍ ഏറ്റെടുപ്പ് പൂര്‍ത്തിയായേക്കും.

Related Articles
Next Story
Videos
Share it