കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത്; തിരഞ്ഞെടുപ്പിന് മുമ്പേ പ്രഖ്യാപനം, സമയം മാറ്റാന്‍ മുറവിളി

തിരക്കേറിയ എറണാകുളം-ബംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങിയേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. നിലവില്‍ ഇക്കാര്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഇതിനുള്ള ശുപാര്‍ശ നേരത്തെ തന്നെ ദക്ഷിണ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു.

സമയക്രമം ഇങ്ങനെ

എറണാകുളത്ത് നിന്ന് രാവിലെ 5ന് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിന്‍ ഉച്ചയ്ക്ക് 01:45 ഓടെ ബംഗളൂരുവിലെത്തും. ഇതേ ട്രെയിന്‍ ഉച്ചയ്ക്ക് 02:05ന് പുറപ്പെട്ട് രാത്രി 11 ഓടെ എറണാകുളത്ത് തിരിച്ചെത്തും. എന്നാല്‍ ഇത് കോട്ടയത്തേക്കോ ആലപ്പുഴയിലേക്കോ എത്തേണ്ട യാത്രക്കാര്‍ക്ക് രാത്രികാലങ്ങളില്‍ ശരിയായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നില്ലെന്ന വാദം ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ ഈ സമയക്രമം മാറ്റണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

കഴിയുമെങ്കില്‍ വന്ദേഭാരത് സര്‍വീസ് രാവിലെ എറണാകുളത്തെത്തി വൈകുന്നേരത്തോടെ ബെംഗളൂരുവിലേക്ക് മടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വന്ദേഭാരത് ട്രെയിനിന്റെ എറണാകുളത്തെ മാര്‍ഷലിംഗ് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഒരാഴ്ചക്കകം കമ്മിഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it