പുതുവത്സരം കേമമാക്കാന്‍ അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ, വാട്ടര്‍ മെട്രോയും കൂടുതല്‍ സര്‍വീസുകള്‍ നടത്തും

പുതുവത്സര ഉത്സവ സീസണ്‍ കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാല്‍ അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ. വൈകുന്നേരം തിരക്കുള്ള സമയത്ത് 10 അധിക സര്‍വീസുകളാണ് നടത്തുന്നത്. ജനുവരി 1ന് വെളുപ്പിന് കൊച്ചി മെട്രോ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.
ജനുവരി 4 വരെ അധിക സർവീസുകൾ തുടരും. പുതുവത്സര തലേന്ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള അവസാന സർവീസ് പുലർച്ചെ 1:30 ന് ആയിരിക്കും. ആലുവയിൽ നിന്നുള്ള അവസാന സർവീസ് പുലർച്ചെ 1:45 നാണ് പുറപ്പെടുക.
കൂടുതൽ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി കൊച്ചി വാട്ടർ മെട്രോയും സര്‍വീസ് സമയം വിപുലീകരിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ പുതുവത്സര ആഘോഷ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് വാട്ടര്‍ മെട്രോ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
ഹൈക്കോടതി-ഫോർട്ട് കൊച്ചി റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ വാട്ടര്‍ മെട്രോ സർവീസുകൾ നടത്തും. 30 മിനിറ്റ് ഇടവേളകളിൽ ഉണ്ടായിരുന്ന സര്‍വീസുകളുടെ ഇടവേളയാണ് കുറച്ചിരിക്കുന്നത്.
Related Articles
Next Story
Videos
Share it