Begin typing your search above and press return to search.
ഓര്‍ഡര്‍ ചെയ്തത് 2018ല്‍; ഫ്‌ളിപ്കാര്‍ട്ടിന്റെ വിളിയെത്തിയത് ആറു വര്‍ഷങ്ങള്‍ക്കു ശേഷം!
മുംബൈ സ്വദേശിയായ യുവാവ് ഓര്‍ഡര്‍ ചെയ്ത ഉത്പന്നം വിതരണം ചെയ്യാനായി ഇ-കൊമേഴ്‌സ് കമ്പനിയുടെ വിളിയെത്തിയത് 6 വര്‍ഷത്തിനു ശേഷം. അഹ്‌സാന്‍ ഖര്‍ബായി എന്ന ഉപയോക്താവിനാണ് അപ്രതീക്ഷമായി ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വിളിയെത്തിയത്.
2018 മേയിലാണ് അഹ്‌സാന്‍ 485 രൂപ വിലയുള്ള ഒരു ചെരുപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ സ്വീകരിച്ചുവെന്നും ഉടന്‍ ഡെലിവറി ചെയ്യുമെന്നും സന്ദേശം ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് കാര്യമായ അറിയിപ്പൊന്നും ലഭിച്ചതുമില്ല.
അപ്രതീക്ഷിത വിളിയെത്തി
ക്യാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ആയതിനാല്‍ അഹ്‌സാന്‍ ഇതുമായി ബന്ധപ്പെട്ട് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നതുമില്ല. ഫ്‌ളിപ്കാര്‍ട്ട് ആപ്പില്‍ ഡെലിവറി സ്റ്റാറ്റസ് കാണിക്കുന്നിടത്ത് ഇന്നു തന്നെ എത്തും എന്ന സന്ദേശമായിരുന്നു കാണിച്ചത്.
ആറു വര്‍ഷത്തിനുശേഷം കഴിഞ്ഞദിവസം ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വിളിയെത്തി. എവിടേക്കാണ് പാഴ്‌സല്‍ എത്തിക്കേണ്ടതെന്നായിരുന്നു ചോദ്യം. അപ്രതീക്ഷിത വിളി വന്ന കാര്യം അറിയിച്ച് യുവാവ് സ്‌ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്തതോടെ വലിയ ചര്‍ച്ചാവിഷമായി സംഭവം മാറി.
ഇത്രയും നാളായിട്ടും ഓര്‍ഡര്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തത് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പോരായ്മയെന്നാണ് സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടര്‍ അഭിപ്രായപ്പെടുന്നത്. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ മൂലമാകാം ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്ന് മറുകൂട്ടരും. ഇത്രയും കാലമെടുത്തിട്ടും കമ്പനിയുടെ ആത്മാര്‍ത്ഥത വിസ്മയിപ്പിക്കുന്നുവെന്ന് ഫ്‌ളിപ്പ്കാര്‍ട്ടിനെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. എന്തായാലും സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
Next Story
Videos