ഇന്ധനവില കുറഞ്ഞു; രാജ്യത്തെ പുതുക്കിയ നിരക്ക് അറിയാം

മാറ്റമൊന്നുമില്ലാത്ത പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 90.40 രൂപയായി. കഴിഞ്ഞ ദിവസം 90.56 രൂപയായിരുന്നു നിരക്ക്. ഡീസലിന് ലിറ്ററിന് 80.73 രൂപയാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമാണ് ഇന്നത്തെ നിരക്ക്.
നീണ്ട ഇടവേളയ്ക്ക് മുമ്പ്, പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 22 പൈസയും 23 പൈസയുമായിരുന്നു കുറഞ്ഞത്.


Related Articles
Next Story
Videos
Share it