രണ്ടാം ദിനവും ഇന്ധനവില കുറഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദവസവും രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞു. പെട്രോളിന് 90.78 രൂപ, ഡീസലിന് 81.10 രൂപ എന്നിങ്ങനെയാണ് ഡല്‍ഹിയിലെ ഇന്നത്തെ വില.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മുംബൈയിലാണ് പെട്രോളിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. 97.19 രൂപയാണ് മുംബൈയിലെ ഇന്നത്തെ പെട്രോള്‍വില. ഡീസലിന് ലിറ്ററിന് 88.20 രൂപയാണ് വില. വില കുറഞ്ഞതോടെ സംസ്ഥാനത്ത് പെട്രോളിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമായി.
24 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവില ബുധനാഴ്ചയാണ് കുറഞ്ഞത്. ഫെബ്രുവരി മാസത്തില്‍ അടിക്കടിയുണ്ടായ വിലവര്‍ധനവിനെ തുടര്‍ന്ന് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 16 തവണയാണ് കഴിഞ്ഞമാസം ഇന്ധനവില വര്‍ധിച്ചത്.



Related Articles
Next Story
Videos
Share it