ഹൈഡ്രജന്‍ ഇന്ധനത്തില്‍ ലോകത്തെ ആദ്യ റെയില്‍വെ റൂട്ട് ജര്‍മനിയില്‍

പൂര്‍ണമായും ഹൈഡ്രജന്‍ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ റെയില്‍വെ റൂട്ട് അവതരിപ്പിച്ച് ജര്‍മനി. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഉപോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്ന 14 പാസഞ്ചര്‍ ട്രെയിനുകളാണ് സര്‍വീസ് തുടങ്ങിയത്. 1,000 കി.മീ റേഞ്ചും മണിക്കൂറില്‍ 140 കി.മീ വേഗതയും ആണ് ട്രെയിനുകള്‍ക്ക് ഉള്ളത്.



ജര്‍മ്മന്‍ സംസ്ഥാനമായ ലോവര്‍ സാക്സണിയില്‍ ആരംഭിച്ച പദ്ധതി 92 മില്യണ്‍ ഡോളറിന്റെതാണ്. നിലവില്‍ കെമിക്കല്‍ പ്രോസസിംഗിന്റെ ഉപ ഉല്‍പ്പന്നം ആയാണ് ജര്‍മനിയില്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണമായും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ചുള്ള ഹൈഡ്രജന്‍ ഉല്‍പ്പാദനം ആണ് ജര്‍മനി ലക്ഷ്യമിടുന്നത്. ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിലൂടെ 1.6 മില്യണ്‍ ലിറ്ററോളം ഡീസല്‍ ലാഭിക്കാമെന്നാണ് വിലയിരുത്തല്‍.

2018 മുതല്‍ ജര്‍മനി പരീക്ഷാര്‍ത്ഥം ഹൈഡ്രജന്‍ ട്രെയിന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഒരു പാതയില്‍ പൂര്‍ണമായും ഹൈഡ്രജന്‍ ട്രെയിന്‍ ഉപയോഗിക്കുന്നത് ആദ്യമായാണ്. 2035 ഓടെ യൂറോപ്യന്‍ മേഖലയിലെ 15-20 ശതമാനം ട്രെയിനുകളും ഹൈഡ്രജന്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it