സ്വര്‍ണവിലയില്‍ ഉപയോക്താക്കള്‍ക്ക് 'കണ്‍ഫ്യൂഷന്‍'; ഇന്നൊരു പവന്‍ വാങ്ങാന്‍ ചെലവേറും

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ആഴ്ചയുടെ മധ്യത്തില്‍ വില കുറയുന്ന പ്രവണത കാണിച്ച ശേഷമാണ് വീണ്ടും വില കൂടാന്‍ തുടങ്ങിയത്. വ്യാഴാഴ്ച മുതല്‍ കൂടി തുടങ്ങിയ പൊന്നിന്‍ വില ഇന്ന് 53,000ത്തിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,625 രൂപയാണ് ഇന്നത്തെ (ജൂണ്‍ 29 ശനി) വില.
പവന് വെള്ളിയാഴ്ചത്തേക്കാള്‍ 80 രൂപ വര്‍ധിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കൂടി 5,510 രൂപയിലെത്തി. വെള്ളി വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല, ഗ്രാമിന് 94 രൂപ.
ഉപയോക്താക്കള്‍ക്ക് കണ്‍ഫ്യൂഷന്‍
സ്വര്‍ണവില കൂടിയും കുറഞ്ഞും നീങ്ങുന്നത് വിവാഹ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി സ്വര്‍ണം വാങ്ങുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഓരോ ദിവസവും വിലയില്‍ വലിയ വ്യത്യാസം വരുന്നതിനാല്‍ കൂടുതല്‍പ്പേരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്.
ആഭരണത്തിന് വിലയിടുന്നത്
സ്വര്‍ണ വില, പണിക്കൂലി, ആഭരണത്തില്‍ പതിപ്പിച്ചിട്ടുള്ള കല്ലുകളുടേയും വജ്രത്തിന്റെയും വില, നികുതികള്‍ എന്നിവയൊക്കെയാണ് പ്രധാനമായും വിലയില്‍ ഉള്‍പ്പെടുന്നത്.
ഒരു പവന്‍ സ്വര്‍ണ വിലയ്ക്കൊപ്പം പണിക്കൂലി, സ്വര്‍ണവിലയ്ക്കും പണിക്കൂലിക്കും മേല്‍ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജിന് 18 ശതമാനം ജി.എസ്.ടി എന്നിവയും ഉള്‍പ്പെടുത്തിയാണ് ആഭരണത്തിന്റെ വില നിശ്ചയിക്കുന്നത്.
ഇന്നത്തെ പവന്‍ വില
ഇന്നൊരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ 57,373 രൂപ കൊടുത്താല്‍ ഇന്ന് ഒരു പവന്‍ ആഭരണം കിട്ടും. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണിക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.

ഈ ആഴ്ചത്തെ സ്വര്‍ണവില (പവന്)

ജൂണ്‍ 23 53,080

ജൂണ്‍ 24 53,000

ജൂണ്‍ 25 53,000

ജൂണ്‍ 26 52,800

ജൂണ്‍ 27 52,600

ജൂണ്‍ 28 52,920

ഇന്ന് 29 53,000

Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it