25 ദിവസത്തിനിടെ സ്വര്‍ണം കയറിയത് 1,960 രൂപ, വില ഇനിയും കുടുമോ? ഇന്നത്തെ വിലയറിയാം

വിലയില്‍ വലിയ വര്‍ധനയുണ്ടാകുന്നത് നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും

പതിയെ കയറി താഴ്ചയിലേക്ക് പോയി പിന്നീട് വലിയ കുതിപ്പില്‍ ഒരേ തലത്തില്‍ നില്‍ക്കുകയാണ് സ്വര്‍ണവില. ഈ മാസം ആരംഭിക്കുമ്പോള്‍ 51,600 രൂപയായിരുന്നു പവന് വില. ഇപ്പോഴത് 53,560 രൂപയിലാണ്. മൂന്ന് ദിവസമായി ഈ വിലയില്‍ തുടരുന്ന സ്വര്‍ണം ഇന്നും (ഓഗസ്റ്റ് 26) മാറിയിട്ടില്ല.
അമേരിക്കയില്‍ പലിശ നിരയ്ക്ക് കുറക്കുമെന്ന സൂചന വന്നതോടെ കൂടിയ വിലയില്‍ പിന്നീട് കാര്യമായ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടില്ല. ഇന്ന് ഗ്രാമിന് 6,695 രൂപയാണ് വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന് 5,540 രൂപയാണ്. വെള്ളിക്കും വില മാറ്റമില്ല, 93 രൂപ.
കേരളത്തില്‍ കല്യാണ സീസണ്‍ വരികയാണ്, വിലയില്‍ വലിയ വര്‍ധനയുണ്ടാകുന്നത് നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. കല്യാണ പാര്‍ട്ടികള്‍ കൂടുതലായി അഡ്വാന്‍സ് ബുക്കിംഗിന് താല്പര്യം കാണിക്കുന്നതായി ജുവലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇന്നൊരു പവന് എത്ര?

ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും ഇന്ന് നല്‍കേണ്ടി വരും. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. അതിനനുസരിച്ച് സ്വര്‍ണാഭരണ വിലയിലും മാറ്റമുണ്ടാകും. സ്വര്‍ണ വില കുറയുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്തി വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്.
Related Articles
Next Story
Videos
Share it