Begin typing your search above and press return to search.
വേഗം സ്വര്‍ണം വാങ്ങിക്കോളൂ, ഇപ്പോള്‍ വാങ്ങിയാല്‍ കീശ ലാഭിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഗ്രാമിന് 30 കുറഞ്ഞ് 7,040 രൂപയിലാണ്. പവന്‍ വില കുറഞ്ഞത് 240 രൂപയാണ്. ഇന്നത്തെ നിരക്ക് 56,320 രൂപയാണ്. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 5,815 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 94ലെത്തി.
ഡിസംബറിലെ ചാഞ്ചാട്ടം
ഉയര്‍ച്ച താഴ്ച്ചയില്‍ സമ്മിശ്രമായ രീതിയിലാണ് ഡിസംബറിലെ സ്വര്‍ണത്തിന്റെ പോക്ക്. 57,200 രൂപയിലാണ് ഡിസംബര്‍ ആരംഭിക്കുന്നത്. 12ന് വില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി, 58,280 രൂപ. പിന്നീട് പതുക്കെ താഴേക്ക് പോകുന്നതാണ് കണ്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവുവന്നത് സ്വര്‍ണത്തിലും പ്രതിഫലിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കന്‍ ഫെഡ് അടിസ്ഥാന പലിശനിരക്കില്‍ കുറവു വരുത്തിയിരുന്നു. അടുത്ത വര്‍ഷം നാല് തവണ പലിശനിരക്ക് കുറച്ചേക്കുമെന്ന് വിപണിയുടെ നിഗമനം. എന്നാല്‍ രണ്ടുതവണയെ പലിശനിരക്ക് കുറയ്ക്കൂവെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന് ജെറോം പവല്‍ വ്യക്തമാക്കി. ഇതും സ്വര്‍ണത്തില്‍ നെഗറ്റീവായി ബാധിച്ചു. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 2599 ഡോളറാണ്. വില ഉയരുന്ന പ്രവണതയാണ് ഇന്ന് ദൃശ്യമാകുന്നത്.
ഇന്ന് വാങ്ങിയാല്‍ എത്ര കൊടുക്കണം?
ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 60,963 രൂപ നല്‍കിയാലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ സാധിക്കൂ. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും.
Next Story
Videos