Begin typing your search above and press return to search.
സ്വര്‍ണത്തില്‍ നേരിയ ഇടിവ്, ട്രംപ് ഇംപാക്ട് ആഭരണവിപണിയെ ബാധിക്കുമോ?
രാജ്യാന്തര വിലയില്‍ ഇന്ന് നേരിയ കയറ്റമാണ് കാണിക്കുന്നത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ 2025ലെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു വില. ഇന്ന് പവന് 58,640 രൂപയാണ്. ഇന്നലത്തേക്കാള്‍ 80 രൂപ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,330 രൂപയിലെത്തി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,045 രൂപയാണ്. ഗ്രാമിന് 5 രൂപയുടെ കുറവ്. വെള്ളിവില 2 രൂപ കുറഞ്ഞ് 96ലെത്തി.
അതേസമയം, രാജ്യാന്തര വിലയില്‍ ഇന്ന് നേരിയ കയറ്റമാണ് കാണിക്കുന്നത്. ഔണ്‍സിന് 2,670 ഡോളറാണ് വില. ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന സമയം അടുത്തു വരുന്നതിനാല്‍ വില ചിലപ്പോള്‍ ഉയര്‍ന്നേക്കാമെന്നാണ് വിപണി നല്‍കുന്ന സൂചന.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,640 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,472 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
ജനുവരിയിലെ സ്വര്‍ണവില (പവനില്‍)
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
Next Story
Videos