Begin typing your search above and press return to search.
വീണ്ടും ഉയിര്‍പ്പിന്‍ മോഡില്‍ സ്വര്‍ണം, വിവാഹ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പ്; അറിയാം ഇന്നത്തെ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. വ്യാഴാഴ്ച്ച ഗ്രാമിന് 55 രൂപയോളം കുറഞ്ഞ ശേഷം ഇന്ന് (വെള്ളി) 10 രൂപയാണ് ഗ്രാമിന് ഉയര്‍ന്നത്. 7,295 രൂപയാണ് നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 58,360 രൂപയായും ഉയര്‍ന്നു. പവന് 360 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 5 രൂപയുടെ ഉയര്‍ച്ച ഇന്നുണ്ടായി. വില 6,015 രൂപയായി. വെള്ളിവില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 104ല്‍ എത്തി.
സ്വര്‍ണവിലയിലെ അപ്രതീക്ഷിത കുതിപ്പ് കേരളത്തില്‍ വിവാഹ ആവശ്യത്തിനായി ആഭരണം വാങ്ങുന്നവരെയാണ ബാധിക്കുന്നത്. മുമ്പ് കണക്കുകൂട്ടിയിരുന്നതിലും കൂടുതല്‍ തുക സ്വര്‍ണത്തിനായി മാറ്റിവയ്‌ക്കേണ്ടി വരുന്നത് പല കുടുംബങ്ങളെയും ബാധിക്കുന്നുണ്ട്. വില ഇനിയും കൂടുമെന്ന സൂചനയുള്ളതിനാല്‍ സംസ്ഥാനത്തെ ജുവലറികളില്‍ മുന്‍കൂര്‍ ബുക്കിംഗിന് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

വില ഇനിയും കൂടുമോ ?
സ്വര്‍ണം ഇനിയും മുന്നോട്ടു പോകുമെന്നാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഇറാനെതിരേ ഇസ്രയേലിന്റെ തിരിച്ചടി വൈകിയേക്കില്ലെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഇതെല്ലാം സ്വര്‍ണത്തില്‍ പ്രതിഫലിക്കും. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,725 ഡോളറിലാണ് സ്വര്‍ണം. ഈ വര്‍ഷം തന്നെ 3,000 ഡോളര്‍ മറികടന്നേക്കുമെന്ന് പ്രവചിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.Next Story
Videos