ജി.എസ്.ടി കൗണ്‍സില്‍ നാളെ; വ്യാവസായിക ആല്‍ക്കഹോള്‍ വിഷയവും പരിഗണനയില്‍

മദ്യനിര്‍മാണത്തിന് ആവശ്യമായതും എന്നാല്‍ നേരിട്ട് കഴിക്കാന്‍ പാടില്ലാത്തതുമായ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളുമായി (ഇ.എന്‍.എ) ബന്ധപ്പെട്ട് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം ശനിയാഴ്ച നടക്കുന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കും.
വ്യാവസായിക ആവശ്യത്തിനുള്ള ആല്‍ക്കഹോള്‍ ജി.എസ്.ടിയുടെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കുകയാണ് ഈ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇരട്ട നികുതി ഈടാക്കുന്ന സാഹചര്യം ഒഴിവാക്കി മദ്യവ്യവസായ രംഗത്തിന് ആശ്വാസം നല്‍കാനാണ് നടപടി. ഈ വകയിലുള്ള മുന്‍കാല നികുതി കുടിശിക ഈടാക്കുന്നതും ഒഴിവാക്കിയേക്കും.
ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ജി.എസ്.ടി കൗണ്‍സില്‍ അവലോകനം ചെയ്യും. ഇ.എന്‍.എയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുന്ന വിധം വ്യക്തമായ നിര്‍വചനത്തിന് കേന്ദ്ര-സംസ്ഥാന ജി.എസ്.ടി നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. അതേസമയം വാറ്റ്, എക്‌സൈസ് തീരുവ എന്നിവയുടെ പരിധിയില്‍ ഇ.എന്‍.എ തുടരുകയും ചെയ്യും.

Related Articles

Next Story

Videos

Share it