കോവിഡ് കാലത്ത് ജീവിക്കാന്‍ സുരക്ഷിത നഗരം ഗുരുഗ്രാം- റിപ്പോര്‍ട്ട്

കോവിഡ്-19 കാലത്ത് ഇന്ത്യയില്‍ ജീവിക്കാന്‍ അനുയോജ്യമായ നഗരം ഏതാണ്? ഗുരുഗ്രാം ആണെന്നാണ് റിയല്‍ എസ്‌റ്റേറ്റ് പ്ലാറ്റ്‌ഫോമായ സ്‌ക്വയര്‍ യാര്‍ഡ്‌സ് നടത്തിയ പഠനം പറയുന്നത്. Suitability Index: The COVID Perspective എന്ന പേരില്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ബംഗളൂര്‍, മുംബൈ തുടങ്ങിയ മഹാനഗരങ്ങളെ പിന്തള്ളിയാണ് ഗുരുഗ്രാം മുന്നിലെത്തിയത്.

ജനസാന്ദ്രത, കോവിഡ് -19 കേസുകള്‍, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, തുറസായ സ്ഥലങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പഠനം നടത്തിയത്.
കോവിഡ് വ്യാപിച്ചതോടെയാണ് രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ബോധ്യപ്പെട്ടത്. മുംബൈയും ബംഗളൂരും ഇക്കാര്യത്തില്‍ വളരെ പിറകിലാണ്. 1000 പേര്‍ക്ക് 1.3 കോവിഡ് ആശുപത്രികളാണ് മുംബൈയിലുള്ളത്. ബംഗളൂരിലാവട്ടെ 0.30 ഹോസ്പിറ്റലുകളും. അതേസമയം ഗുരുഗ്രാമില്‍ ആയിരം പേര്‍ക്ക് 2.5 എന്ന നിലയില്‍ ഹോസ്പിറ്റലുകളുണ്ട്.
മുംബൈയില്‍ ചതുരശ്ര കിലോമീറ്ററില്‍ 60000 മുതല്‍ 70000 ആളുകള്‍ വരെ താമസിക്കുന്നുണ്ട്. ബംഗളൂരില്‍ 15000 പേരാണ് ചതുരശ്ര കിലോമീറ്ററില്‍ താമസിക്കുന്നത്. ഗുരുഗ്രാമിലാവട്ടെ 4200 പേര്‍ മാത്രമാണ് ചതുരശ്ര കിലോമീറ്ററില്‍ താമസിക്കുന്നത്.
ഓപണ്‍ ഏരിയ അനുപാതത്തില്‍ മുംബൈയാണ് മുന്നില്‍. 45 ശതമാനമാണ് മുംബൈയിലെ അനുപാതമെങ്കില്‍ ഗുരുഗ്രാമില്‍ 35 ശതമാനവും ബംഗളൂരില്‍ 20 ശതമാനവുമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it